കാലിക്കറ്റ്‌ സർവ്വകലാശാലയിൽ സിവിൽ സർവ്വീസ്‌ ശിൽപശാല

0
597

കാലിക്കറ്റ്‌ സർവ്വകലാശാല പൊതുജന സമ്പർക്ക വിഭാഗവും എംപ്ലോയ്‌മന്റ്‌ ഇൻഫർമ്മേഷൻ & ഗൈഡൻസ്‌ ബ്യൂറോയും സംയുക്തമായി സിവിൽ സർവ്വീസ്‌ ശിൽപശാല സംഘടിപ്പിക്കുന്നു.

ആഗസ്റ്റ്‌ ഒന്ന് ബുധനാഴ്ച്ച രാവിലെ 9.30 മുതൽ നടക്കുന്ന ശിൽപശാലയിൽ സർവ്വകലാശാല പരിധിയിലെ അഞ്ച്‌ ജില്ലകളിൽ നിന്നുള്ള സിവിൽ സർവ്വീസ്‌ ജേതാക്കൾക്കുള്ള അനുമോദനവും സിവിൽ സർവ്വീസ്‌ ഉദ്യോഗാർത്ഥികൾക്കായുള്ള മാർഗ്ഗനിർദ്ദേശ ക്ലാസും നടക്കും.

സർവ്വകലാശാല വൈസ്‌ ചാൻസലർ ഡോ. കെ. മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ വിവിധ ജില്ലകളിലെ കലക്റ്റർമാർ, സിവിൽ സർവ്വീസ്‌ ജേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

സിവിൽ സർവ്വീസ്‌ സിലബസ്‌ മുതൽ പരീക്ഷ മുന്നൊരുക്കങ്ങൾ വരെയുള്ള വിഷയങ്ങളിൽ സെഷനുകൾ നടക്കും.

ഡിഗ്രി, പി.ജി വിദ്യാർത്ഥികൾ ഉൾപ്പെടെ താൽപര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം. സർവ്വകലാശാല കോമ്പൗണ്ടിലെ ഇ.എം.എസ്‌ സെമിനാർ കോംപ്ലക്സിൽ രാവിലെ 9.30 മുതൽ 1.30 വരെയാണ് ശിൽപശാല നടക്കുന്നത്‌.

കൂടുതൽ വിവരങ്ങൾക്ക്‌: 0494 2405540, 9846947953

LEAVE A REPLY

Please enter your comment!
Please enter your name here