കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള ഗവ: / എയിഡഡ് കോളേജുകളിലെ വിവിധ ബിരുദ കോഴ്‌സുകളിൽ (സ്വാശ്രയ ഒഴികെയുള്ളവ) ഒഴിവുള്ള സീറ്റുകൾക്ക് ആനുപാതികമായിട്ടുള്ള ( ഒഴിവുകളുടെ എണ്ണം × 100) വെയിറ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.cuonline.ac.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് റാങ്ക് പരിശോധിക്കാം.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ജൂലൈ 20 മുതൽ 23 വരെയുള്ള തിയ്യതികളിൽ അതത് കോളേജുകളിൽ പോയി തങ്ങളുടെ ക്യാപ് ഐഡി, പേര്, ഇൻഡക്സ് മാർക്ക്, ഫോൺ നമ്പർ എന്നിവ രജിസ്റ്റർ ചെയ്യാം. റിപ്പോർട്ട് ചെയ്യുന്ന സമയത്ത് ഇൻഡക്സ് മാർക്ക് പരിശോധിക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതും ആവശ്യം കഴിഞ്ഞു തിരിച്ചു വാങ്ങിക്കേണ്ടതുമാണ്.
ഓരോ കോളേജിലും അപേക്ഷകർക്കോ അവരുടെ പ്രതിനിധികൾക്കോ റിപ്പോർട്ട് ചെയ്യാം . 23 ന് (തിങ്കൾ ) 1 മണി വരെ ഓരോ കോളേജിലും രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നുള്ള പുതിയ റാങ്ക് ലിസ്റ്റ് അന്നേ ദിവസം 2 മണിക്ക് പ്രസിദ്ധീകരിക്കും. ഓരോ കോളേജിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുള്ള സീറ്റിലേക്ക് റാങ്കിൽ ഉൾപ്പെട്ടവരെ ഫോൺ നമ്പറിൽ വിളിച്ച് അറിയിക്കുന്നതാണ്. അർഹരായ വിദ്യാർത്ഥികൾക്കുള്ള അഡ്മിഷൻ ജൂലൈ 23, 24 തിയതികളിൽ നടത്തുന്നതാണ്. ഗവ: / എയിഡഡ് കോളേജുകളിൽ തുടർന്നുണ്ടായേക്കാവുന്ന ഒഴിവുകളിലേക്കെല്ലാം ഈ റാങ്ക് ലിസ്റ്റാണ് പരിഗണിക്കുക.
ഗവ: / എയിഡഡ് കോളേജുകളിലെ ഒഴിവുകള്‍ കാണാം:
http://cuonline.ac.in/seatvacancygovt.php