സി രവീന്ദ്രന്‍ മാസ്റ്റര്‍ അമ്പലക്കര സ്മാരക ബാലസാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
124

തൃശ്ശൂര്‍: അധ്യാപകനും ഗ്രന്ഥകാരനും ആധ്യാത്തിക പ്രഭാഷകനുമായിരുന്ന അമ്പലക്കര സി രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി സരോവരം ബുക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന ബാലസാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കുട്ടിക്കവിതകള്‍, കഥകള്‍ എന്നിവയാണ് പുരസ്‌കാരത്തിനായി സമര്‍പ്പിക്കേണ്ടത്. 2015ന് ശേഷം പുസ്തക രൂപത്തില്‍ പ്രസ്ദ്ധീകരിച്ച കൃതികളുടെ മൂന്ന് കോപ്പി ഒക്ടോബര്‍ 25നകം ഡോ. സംഗീത് രവീന്ദ്രന്‍ (പത്രാധിപ സമിതിയംഗം, സരോവരംബുക്‌സ്), കുന്നക്കാട്ട്, പട്ടിപ്പറമ്പ്, തൃശ്ശൂര്‍-680588 എന്ന വിലാസത്തില്‍ അയക്കണം. 5001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2023 നവംബര്‍ 5ന് പഴമ്പാലക്കോട് നടക്കുന്ന രവീന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക്: 94460616644


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here