ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അൻറോണിയോ ഗ്രാംഷിയുടെ കൃതികളുടെ രണ്ട് വാള്യങ്ങൾ പ്രോഗ്രസ് ബുക്ക്സ് പ്രസിദ്ധീകരിക്കുന്നു. പുസ്തകപ്രകാശനം 2017 മാർച്ച് 30 വ്യാഴാഴ്ച്ച വൈകീട്ട് 4.30ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് എം.എ ബേബി, കെ.ടി. കുഞ്ഞിക്കണ്ണന് നൽകി നിർവഹിക്കും.
ഒന്നാം വാള്യം 1926ൽ ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെടുന്നതു വരെ എഴുതിയ ലേഖനങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവയും രണ്ടാം വാള്യത്തിൽ ജയിൽകുറിപ്പുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.