‘ബൊഹീമിയൻസി’ന് തുടക്കമായി

0
434

കൊയിലാണ്ടി: ചിത്രകലാ സംബന്ധിയായ മുഴുവൻ ഉത്പന്നങ്ങളും ലഭ്യമാകുന്നതും, ചിത്രങ്ങളുടെ ഫ്രയിമിംഗ് സെന്ററും ആർട്ട് സ്കൂളുമടങ്ങുന്ന ‘ബൊഹീമിയൻസ്’ ആർട്ട് ആന്റ് ഫ്രെയിം എന്ന സ്ഥാപനം കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഇ.എം.എസ് ടൗൺ ഹാളിന് പിറക് വശത്തുള്ള ‘ബൊഹീമിയൻസിൽ’ നടന്ന ചടങ്ങിൽ വി.എ ബാലകൃഷ്ണൻ അധ്യക്ഷനായി.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സ്‌കൂൾ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരത്തിൽ 75 ഓളം കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ, യു.പി, എൽ പി വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ യഥാക്രമം അഞ്ചിമ എസ് എം, അനാമിക കെ, നദ് വ ഹാഷിം എന്നിവർ വിജയികളായി. നവ കേരളത്തിന്റെ പുനർനിർമ്മാണ ഫണ്ടിലേക്ക് ധനസമാഹരണത്തിന് വേണ്ടി ഇരുപതിലധികം ചിത്രകാരന്മാർ ലൈവ് പോട്രെയിറ്റുകൾ, കാരിക്കേച്ചറുകൾ തീർത്തു. ഇത് വില്പനക്കായി വെച്ചിട്ടുണ്ടെന്നും ഈ വരുമാനം അധികൃതർക്ക് കൈമാറുമെന്നും സംഘാടകർ അറിയിച്ചു. വൈകീട്ട് നാല് മണിക്ക് കേരളത്തിലെ പ്രശ്സ്ത ചിത്രകാരൻ സി ഭാഗ്യനാഥ് നയിച്ച ‘സീക്രട്ട് ഡയലോഗ് ‘എന്ന സീരിസിലൂടെ ഇന്ത്യൻ ചിത്രകലയെ കുറിച്ചും സവിശേഷമായി കേരളത്തിന്റെ ചിത്രകലാ പാരമ്പര്യത്തെ കുറിച്ചും കുട്ടികളുടെ ചിത്രകലാ പഠനങ്ങളെ സംബന്ധിച്ചും സമഗ്രമായ സംവാദവും നടന്നു. നിരവധി ചിത്രകാരന്മാരും സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. പ്രായഭേദമന്യേ ചിത്രകല പഠിക്കാൻ താല്പര്യമുള്ളവർക്കായുള്ള ബൊഹീമിയൻ ആർട്ട് സ്കൂളിന്റെ ക്ലാസുകൾ ഒക്ടോബർ 7 ന് ആരംഭിക്കുമെന്നും സംഘാടകർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here