മേക്കപ്പ് ആർട്ടിസ്റ്റ് ബിനീഷ് ഭാസ്ക്കർ (45) അന്തരിച്ചു. 20-8-2019 വെളുപ്പിന് 4.30 ന് എറണാകുളം ലിസി ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകൾ ആയി അസുഖ ബാധിതനായിരുന്നു. 20 വർഷം മുമ്പ് പട്ടണം ഷായ്ക്കൊപ്പം ടെലിഫിലീമിലൂടെയാണ് സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് PV ശങ്കറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. നടി ദിവ്യാ ഉണ്ണിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ്ആയി പ്രവർത്തിച്ചിരുന്നു. കൃത്യം എന്ന സിനിമയിലൂടെ ബിനീഷ് സ്വതന്ത്ര്യ മേക്കപ്പ്മാനായി. തുടർന്ന് വർഗ്ഗം. വാസ്തവം, താന്തോന്നി, കാക്കി, വെള്ളിത്തിര, പോസിറ്റീവ്. ഓറഞ്ച് തുടങ്ങി 50 ഏറെ സിനിമകൾ ചെയ്തു. അവസനം ആയി മാമ്മാങ്കം എന്ന സിനിമയിലും പ്രവർത്തിച്ചു . 8 വർഷകാലം ഒൾ കേരള സിനിമേക്കപ്പ് ആർട്ടിസ്റ്റ് and ഹെയർസ്റ്റൈലിസ്റ് യൂണിയന്റെ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. ശവസംസ്കാരം 21-8-2019 രാവിലെ 11 മണിക്ക് വാളകം- മേക്ക കടമ്പിൽ വീട്ടുവളപ്പിൽ നടക്കും. ഭാര്യ- അനുചിത്ര
മകൻ – അബിസ് 3 ക്ലാസ്സ് വിദ്യാർത്ഥി ആണ്