സണ്ണെണ്ണ്

0
337
Bindu Eralam

കാട്ടുനായ്ക്ക ഗോത്രഭാഷാകവിത
ബിന്ദു ഇരുളം

ഗുഡയിന്ത ഹ്ള് ദ്
മനെ കണ്ടകാ,
ഇര്ട്ട്ല് ന്നാ ദപ്പാനെന്ത്
ബെന്ന് കെട്ട് ക്കെട്ടി
നട് ദക
ബെന്നാനെന്ത്
കുരിക്കുര്യാ പാവ്വാടെ
ആക്കി നഗിദക
ഹവ്വന് നഗിദ് നിന്താ

അപ്പ തലെ കുല്ക്കി
യാറാദ്യ ബറദേ
അവ്ഹേ നന്ന മങ്ങ

അത്തെ മാവ്വ
അത്തി ത്തഗ് ക്ണണണ്മാടി
നിന്നകേ മങ്ങാ..നിന്നക്താവ്വ

ഹെത് ക്ളീ മങ്ങന് നഗെലോന

അക്കേളി ദവ്വാനക്
ഉദ്ദ ക്കാണി ദപ്പക്കാണി
മീശുട്ടി ബറദ്ദേ ശെരി

യാ റൊന്തുന് നോടില്ലെ
ബ്ടെന്തേളി ല്ലെ
ക് റ് കെത്തിക്കെട്ടിന നന്നക് ത്ത് ല്

ക് രി ബളെന് ക് രെ ഗുണ്ടുന്നാക്കി
ആക്കരെയിക്കരെ
ഒളെ ക്കരെ ഗണെ

സീക്കെത്തിരിശ്ശീ
ഗദ്ദെനിനോട്യോട്ട്
ഗദ്ദുദ്ദ നീറ് ന് ഒത്തി.

ആഗൊന്തു ജിനല്
ഹൊസമ് ദ്ദെ ഗ്
സാവുന്ന മണ.
തുമ്പി ദ മടക്കെ
ഒന്തൊ ന്താഗി ഒട് ദത്ത്
പലെ ദേളി
ആട്ടി ഓടിച്ചി ദറ്

ഒന്തു സേലെ കൊശെല്
മുസ്ക്കാക്കി
നന്ന കൂസ് നി ക് യിലെത്തി
ബന്നീ മനെഗ്

അപ്പനക് ഹജ്ജ് ക്കൊള്ളാ ക്കൊള്ളാ
നാളേ ഗ് നായിന്ന് ന്
നാ യാ നാ ബേക്ക്

ക് ലത്തദ് സെപ മുറ്ത്ത്ട്ട്
ക് ല് ത്തോട്ട് കാരേ
കാ ണ്യന്തന്തോ.

ആ നട് ദ് സവ്വിദ
ദാരില് ബ്ദ്
ഗൊത്തില്ല ദെ
കണ്ണ് നീറ്ബ്ത്ത് മണ്ണ്
ക്ണ്തുംമ്പ നോടിനിന്ത
നന്നാശെന് നിദ്ദെല്ക്കണ്ടത് ന്
ഗാളില് നീറ്ല് മുഗിപ്ങ്കിത്ത്

 

പരിഭാഷ

ചെറിയ പെണ്ണ്

കൂടാരമിറങ്ങി
കൂര കണ്ടതേ
കൂരിരുട്ടു പറഞ്ഞു
ഞാൻ വലുതായെന്നും

മേക്കട്ടുകെട്ടി നടന്നപ്പോൾ
മെയ്യായിയെന്നും
പുള്ളി പാവാടയിട്ട്
കുണുങ്ങി ചിരിച്ചപ്പോൾ
പുഞ്ചിരി തൂകിയമ്മ

അപ്പൻ തല കുലുക്കി
ആരാദ്യമെത്തും
അവനാണെൻ്റെ മകൻ

മാമിയും മാമനും കണ്ണെറിഞ്ഞ-
ങ്ങോട്ടുമിങ്ങോട്ടും
നിനക്കാണു മകനെ
നിനക്കുള്ളതാണിവൾ
അതു കേട്ടവനും പുഞ്ചിരിച്ചു

ഏട്ടത്തി പറഞ്ഞു
അവന് നീളവും
വീതിയും തീരെയില്ല
മീശ മുളച്ചു വരുന്നതുള്ളു

ആരൊന്നും നോക്കീല്ല
വേണ്ടെന്നും മൊഴിഞ്ഞില്ല
കറുക നൂൽ മുറുകുന്നതു
കണ്ടു നിന്നു

കരിവളയും
കരിമണി മാലയുമണിഞ്ഞ്
ആക്കരയിക്കരെ
പുഴക്കരയിലെല്ലാം
വിറകൊടിച്ചു വച്ച്
വയലൊന്നു കണ്ടിട്ട്
വരമ്പിലേ നീരും ചുമന്നു

അന്നൊരുന്നാൾ
പുതു മാംഗല്യത്തിനു
മരണ മണം.

നിറകുടങ്ങൾ
ഒന്നൊന്നായി ഉടഞ്ഞപ്പോൾ
പലതും പറഞ്ഞാട്ടിയിറക്കി

ഒറ്റ ചേലത്തുമ്പിൽ
മറച്ച കൈക്കുഞ്ഞുമായ്
ഊരു കണ്ടു.
അപ്പനുമമ്മയ്ക്കും വയ്യ വയ്യ
നാളേക്കു ഞാനിനിയുമെന്തു വേണ്ടൂ.

പഠനം പാതി മുറിച്ചിട്ടു
പഠിച്ചിട്ടും കാര്യമില്ലെന്നോ
ആ തേഞ്ഞുമാഞ്ഞ വഴിയിൽ വീണപ്പോൾ
അറിയാതൊരു തുള്ളി കണ്ണീരിറ്റു
മണ്ണിൽ
കൺ കണ്ട കിനാക്കളും ആശയും
കാറ്റിലും നീരിലും മുങ്ങി പൊങ്ങി

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here