ബുദ്ധ ചിത്രങ്ങളുടെ പ്രദർശനം

0
588

ബോധി ചാരിറ്റബിൾ സൊസൈറ്റിയുടെ (ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക അനധ്യാപക കൂട്ടായ്മ ) ആഭിമുഖ്യത്തിൽ അഭിലാഷ് തിരുവോത്തിന്റെ ബുദ്ധ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24, 25 തിയ്യതികളിലായി സാമൂതിരി ഗുരുവായൂരപ്പൻ കോളജ് റിസർച്ച് സെന്ററില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. സെപ്തംബര്‍ 24 ന് രാവിലെ 10 മണിക്ക് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്യും. 25 ന് വൈകീട്ട് വരെ പ്രദർശനം തുടരും.  പ്രദർശനത്തിലുള്ള ബുദ്ധ പരമ്പരയിലെ ചിത്രങ്ങൾക്ക് 1500 രൂപ മുതൽ 2500 രൂപ വരെയാണ് വില.

ഇതിൽ നിന്നുള്ള വരുമാനം ബോധിയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. വയനാട്ടിലെ പ്രളയബാധിതർക്ക് ഇതിനകം രണ്ടു ഘട്ടങ്ങളിലായി ബോധി സഹായമെത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here