ഭീമ ബാലസാഹിത്യപുരസ്‌കാരം എം മുകുന്ദന്

0
304

കോഴിക്കോട്: എം മുകുന്ദന്റെ പ്രഥമ ബാലസാഹിത്യകൃതിയായ ‘മുകുന്ദേട്ടന്റെ കുട്ടികള്‍’ക്ക് ഭീമ ബാലസാഹിത്യ പുരസ്‌കാരം. എഴുപതിനായിരം രൂപയാണ് ഭീമ ഭട്ടര്‍ സ്മാരക പുരസ്‌കാരത്തുക. കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ സ്വാതി കിരണ്‍ സ്മാരക പുരസ്‌കാരം കോട്ടയം മീനടം സ്വദേശി എസ് ശ്രീദേവിന്റെ ‘വാനചിത്രങ്ങള്‍’ എന്ന പുസ്തകത്തിന് ലഭിച്ചു. പതിനായിരം രൂപയാണ് പുരസ്‌കാരത്തുക.

സാഹിത്യപ്രവര്‍ത്തകസംഘമാണ് ഇരു പുസ്തകങ്ങളുടെയും പ്രസാധകര്‍. വനജാ ഭീമഭട്ടരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് 150 ഗണിതശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പള്ളിയറ ശ്രീധരന്‍ അര്‍ഹനായി. 25,000 രൂപയാണ് ഫെലോഷിപ്പ് തുക. അവാര്‍ഡുകള്‍ സെപ്തംബര്‍ അവസാനവാരം കോഴിക്കോട് വച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത രവി പാലത്തുങ്കല്‍, ബി ഗിരിരാജന്‍, ഡോ.കെ ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here