Homeസിനിമഭരതന്‍: ചിത്ര-ചലച്ചിത്ര ഭാഷകന്‍

ഭരതന്‍: ചിത്ര-ചലച്ചിത്ര ഭാഷകന്‍

Published on

spot_img

നിധിന്‍ വി.എന്‍.

ഭരതന്റെ ഓര്‍മകള്‍ക്ക് 20 വയസ്സ്. മലയാളികളുടെ ആസ്വാദനത്തെ അത്രമേല്‍ സ്വാധീനിച്ച ചലച്ചിത്രകാരന്‍. സിനിമാസംവിധായകന്‍, ചിത്രകാരന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തന്‍.

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ 1946 നവംബർ 14-നാണ് ഭരതൻ ജനിച്ചത്‌.  സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ നിന്നും ഡിപ്ലോമ നേടിയ ഭരതൻ വിൻസെന്റ് സംവിധാനം ചെയ്ത ഗന്ധർവ ക്ഷേത്രം എന്ന ചലച്ചിത്രത്തില്‍  കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് പ്രവേശിച്ചത്. കലാ സംവിധായകനും, സഹസംവിധായകനുമായി പ്രവര്‍ത്തിച്ച അദ്ദേഹം 1974-ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വർഷത്തെ ദേശീയപുരസ്കാരം ഈ ചിത്രത്തിനു കിട്ടി. ഭരതന്റേയും പത്മരാജന്റേയും ചലച്ചിത്രജീവിതത്തിന്റെ തുടക്കമായി ഇതിനെ കണക്കാക്കാം. ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജൻ സ്വതന്ത്ര സംവിധായകനാകുന്നതിനു മുൻപേ ഇരുവരും ചേർന്ന് പല ചിത്രങ്ങളും നിർമ്മിച്ചു. ഇവയിൽ പ്രധാനം രതിനിർവ്വേദം, തകര എന്നിവയാണ്. തകര ഭരതന്റെ ഏറ്റവും നല്ല ചിത്രമായി കരുതപ്പെടുന്നു. ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു.

കൗമാര ലൈംഗിക സ്വപ്നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം. തകരയിൽ ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. എൺപതുകളുടെ തുടക്കത്തിൽ ‘ചാമരം, മർമ്മരം, പാളങ്ങൾ, എന്റെ ഉപാസന’ എന്നിങ്ങനെ പല ചിത്രങ്ങളും ചെയ്തു. വാണിജ്യ വിജയങ്ങൾ സമ്മാനിച്ച ചിത്രങ്ങള്‍, മലയാളത്തിൽ കാല്‍പനിക തരംഗത്തിന് തുടക്കമിട്ടു.

ഭരതന്റെ മാസ്റ്റര്‍പീസ്‌ ആയി കണക്കാവുന്ന ചിത്രം വൈശാലി ആണ്. കലാകാരനെ അതിശയിപ്പിക്കുന്ന ചിത്രമാണ്‌ അത്. മഹാഭാരതത്തിലെ ഒരു ഉപകഥയിലെ അപ്രധാനമായ ഒരു കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് വൈശാലി എന്ന ചിത്രമൊരുക്കിയിരുന്നത്. എം.ടി. കഥാപാത്രങ്ങൾക്കു ജീവൻ നൽകിയതോടെ ചിത്രമൊരു വിസ്മയമായി മാറുകയായിരുന്നു. വാത്സ്യായനന്റെ കാമസൂത്രം പഠിച്ച ദാസിയുടെ മകളായ വൈശാലി, വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷിശൃംഗനെ ആകർഷിച്ച് ലോമപാദരാജ്യത്തിൽ എത്തിച്ച് കൊടിയ വരൾച്ചമാറ്റി മഴപെയ്യിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വൈശാലിയുടെ വശ്യശരീരം കാടിന്റെ കാനനതയുമായി കൂട്ടിച്ചേർത്ത് ഭരതന്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ക്ലാസിക്ക് ചലച്ചിത്രമായിമാറ്റുകയായിരുന്നു.

ഭരതൻ-എം.ടി. കൂട്ടുകെട്ടില്‍ പിറന്ന താഴ്വാരം അദ്ദേഹത്തിന്റെ തന്നെ ചിത്രങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒന്നായിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കിടയിലെ പ്രതികാരമാണ് ചിത്രം പറയുന്നത്. മരണം പതിയിരിക്കുന്ന ഫ്രെയിമുകള്‍ക്കൊണ്ട് മനോഹരമാക്കിയ ചിത്രം. ഭയം കാഴ്ചക്കാരനെ പിടിച്ചുലക്കുന്നു. ഒടുവില്‍ അവരിലൊരാള്‍ മരിക്കുന്നു. ചിത്രകാരനായ ചലച്ചിത്രകാരനായതുക്കൊണ്ടാകും വ്യത്യസ്തമായിരുന്നു, ഭരതന്റെ ചിത്രങ്ങളിലെ ദൃശ്യഭാഷ.

 

ഭാഷപോലും തടസമല്ലാത്ത ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. ശിവാജി ഗണേശൻ, കമലഹാസൻ എന്നിവർ അച്ഛനും മകനുമായി തകര്‍ത്തഭിനയിച്ച ‘തേവർമകൻ’ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. തന്റെ പല ചിത്രങ്ങൾക്കുമായി ഗാനങ്ങൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. കേളി എന്ന ചിത്രത്തിനുവേണ്ടി ഹിന്ദോളം രാഗത്തിൽ ചെയ്ത “താരം വാൽക്കണ്ണാടി നോക്കി” എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ്. കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത സംഗീതസംവിധായകനായ ഔസേപ്പച്ചന്റെ കൂടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1998 ജൂലൈ 30-നു തന്റെ 52-ആം വയസ്സിൽ മദ്രാസിൽ വെച്ച് അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...