പ്രണബ് മുഖർജി, ഭൂപൻ ഹസാരിക, നാനാജി ദേശ്‌മുഖ് എന്നിവർക്ക് ഭാരതരത്ന

0
204

ന്യു ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്‌മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് ഭാരതരത്‌ന പുരസ്കാരം. നാനാജി ദേശ്‌മുഖിനും ഭൂപന്‍ ഹസാരികയ്‌ക്കും മരണാനന്തരബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാൾ സ്വദേശിയായ പ്രണബ് കുമാർ മുഖർജി. 1935 ഡിസംബർ 11ന് പശ്ചിമബംഗാളിലെ ബീർഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. പശ്ചിമ ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്.

അസമിൽ നിന്നുള്ള പ്രശസ്‌ത സംഗീതജ്ഞനും ചലച്ചിത്രകാരനുമായ ഭൂപൻ ഹസാരികയെ രാജ്യം ദാദാസാഹിബ്‌ ഫാൽക്കെ പുരസ്‌കാരം പത്മഭൂഷൺ,പത്മശ്രീ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമാചരിത്രത്തിൽ രണ്ടാമത്തെ ശബ്ദചിത്രമായ “ഇന്ദ്രമാലതി”യിൽ 12- വയസ്സിൽ നടനായി വേഷമിട്ടാണ്‌ ചലച്ചിത്ര രംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. 2011 നവംബർ 5-ന് മരണപ്പെട്ട ഭൂപെൻ ഹസാരികയ്‌ക്ക്‌ മരണാനന്തര ബഹുമതിയായിട്ടാണ്‌ ഭാരതരത്‌ന പുരസ്‌ക്കാരം നൽകിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here