മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌കാരം ഹാരിസ് ഭായിയ്ക്ക്

0
429

പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌കാരം പ്രശസ്ത തബല വിദ്വാന്‍ ഹാരിസ് ഭായിയ്ക്ക്. തബല വാദന രംഗത്ത് കഴിഞ്ഞ ആറുപതിറ്റാണ്ടിലധികമായി നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. തബല വാദനത്തില്‍ ശിക്ഷണം നല്‍കുകയും പ്രമുഖരായ സംഗീതജ്ഞര്‍ക്ക് പിന്നണിയൊരുക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. വില്‍സണ്‍ സാമുവല്‍, എന്‍. ഹരി, എം.കെ രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറി സമിതിയാണ് അവര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 15001 രൂപയും പ്രശസ്തിപത്രവും യു.കെ രാഘവന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് ഏപ്രില്‍ 22ന് നടക്കുന്ന ഗുരു സ്മരണ ചടങ്ങില്‍ വെച്ച് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here