വ്യാജവാർത്തകൾ വിശ്വസിക്കരുത്‌; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചാൽ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലുണ്ടാകും

0
195

കൊച്ചി: എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ ജില്ലാ കളക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും ഔദ്യോഗിക ഫെയ്സ്‌ബുക്ക് പേജുകളില്‍ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. വ്യാജ അറിയിപ്പുകള്‍ അവഗണിക്കണമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മഴ കനത്ത പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചെന്ന നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രത്യേക അറിയിപ്പ് നല്‍കിയത്‌.

ലിങ്ക്: https://www.facebook.com/dcekm/, www.facebook.com/dioekm/

LEAVE A REPLY

Please enter your comment!
Please enter your name here