വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ രണ്ടാമത് ബഷീര്‍ പുരസ്‌കാരം രാധു പുനലൂരിനും എം.കെ. ഖരീമിനും സമ്മാനിക്കുമെന്ന് സമിതി അംഗം വി.വിഷ്ണു ദേവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന ആകുലതകള്‍ പ്രമേയമാക്കിയ ‘പുഷ്പചക്രം‘ എന്ന ചെറുകഥയാണ് രാധുവിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
കാലങ്ങളുടെ പകപോക്കലുമായി ബന്ധപ്പെടുത്തി ഖരീം അവതരിപ്പിച്ച ‘തമോഗര്‍ത്തങ്ങള്‍’ എന്ന നോവലാണ് പുരസ്‌കാരം നേടിക്കൊടുത്തത്. പ്രശസ്ത നിരൂപകന്‍ ഡോ. ആര്‍. ഭദ്രന്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്.
ഇന്ന് വൈകീട്ട് 4- ന് കലയപുരം ആശ്രയസങ്കേതത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ. മുനീര്‍ എം.എല്‍.എ ബഷീറിന്റെ 110- ആം ജന്മദിനവാര്‍ഷിക ഉദ്ഘാടനവും പുരസ്കാര വിതരണവും നിര്‍വഹിക്കും. ചടങ്ങില്‍ പ്രാദേശിക ചരിത്ര രചനയില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ എം.വി. അരവിന്ദാക്ഷനെ ആദരിക്കും. കലയപുരം ജോസ് അദ്ധ്യക്ഷത വഹിക്കും. സമിതി പ്രസിഡന്റ് ഡോ. മുഞ്ഞിനാട് പത്മകുമാര്‍, കോ- ഓര്‍ഡിനേറ്റര്‍ ലിതിന്‍ ചൈത്രം, മുട്ടറ ഉദയഭാനു, കെ. സലിം എന്നിവര്‍ സംസാരിക്കും.