ബഷീര്‍ സ്മൃതിയോട് അനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചിത്രകല ക്യാമ്പ്

0
405
basheer

തേഞ്ഞിപ്പാലം: ബഷീര്‍ സ്മൃതിയോടനുബന്ധിച്ച് ജനുവരി 21, 22 തിയതികളില്‍ കാലിക്കറ്റ് സര്‍വകലാശാല ഇഎംഎസ് സെമിനാര്‍ കോംപ്ലെക്‌സ് പരിസരത്ത് ചിത്രകല ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിമുതല്‍ ക്യാമ്പ് ആരംഭിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്റെ സംഘാടനത്തില്‍ ഒരുങ്ങുന്ന ക്യാമ്പില്‍ തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരാണ് എത്തുന്നത്. തുടര്‍ന്ന് ബഷീര്‍ കൃതികളെ ആസ്പദമാക്കി ചിത്രം വരയ്ക്കും. ദയാനന്ദന്‍, സതീഷ് ചളിപ്പാടം, താജ് ബക്കര്‍, സ്മിത വിജയന്‍, മുക്താര്‍ ഉദരംപൊയില്‍, ശബീബ മലപ്പുറം, ഇ സുധാകരന്‍, നിസാര്‍ കൊച്ചി എന്നിരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here