തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിന്റെ 14-ാമത് ബഷീർ അവാർഡാണ് സച്ചിദാനന്ദന്റെ ‘ദുഖം എന്ന വീട്’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചത്. 50,000 രൂപയും പ്രശസ്‌തിപത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്‌ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. കെ എസ് രവികുമാർ, ഡോ. എസ് ശാരദക്കുട്ടി, ഇ പി രാജഗോപാൽ എന്നിവർ അടങ്ങിയ ജഡ്ജിങ് കമ്മറ്റി ട്രസ്റ്റ് ചെയർമാൻ അഡ്വ. പി കെ ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്നാണ് അവാർഡ് നിശ്ചയിച്ചത്. ബഷീറിന്റെ ജന്മദിനമായ 21 ന് തലയോലപ്പറമ്പിലെ ബഷീർ സ്‌മാരക മന്ദിരത്തിൽ വച്ച് അവാർഡ് സമർപ്പിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി എം കുസുമൻ അറിയിച്ചു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.