കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനിലെ സാംസ്‌കാരിക അവതരണങ്ങൾ എഡിറ്റ് ചെയ്യുന്നതിനും ഡോക്യുമെന്റേഷൻ ചെയ്യുന്നതിനും വീഡിയോ എഡിറ്റിംഗ് ആൻഡ് ഡോക്യുമെന്റേഷൻ ടെക്‌നീഷ്യൻ, ഫേസ് ബുക്കിലൂടെയും യൂട്യൂബിലൂടെയും അവതരണങ്ങൾ ഓൺലൈൻ ആയി ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതിന് സോഷ്യൽ മീഡിയ ടെക്‌നീഷ്യൻ, പരിപാടികളുമായി ബന്ധപ്പെട്ട നോട്ടീസ് ഡിസൈൻ ചെയ്യുന്നതിനും ഡി ടി പി വർക്കുകൾക്കും, ഡാറ്റ എൻട്രി ഓപ്പറേറ്റർ -ഡിസൈനർ, പാർട്ട് ടൈം സ്വീപ്പർ എന്നീ താൽക്കാലിക തസ്തികകളിലേക്ക് ദിവസവേതന- കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
വീഡിയോ എഡിറ്റിംഗ് ആൻഡ് ഡോക്യുമെന്റേഷൻ ടെക്‌നീഷ്യൻ, സോഷ്യൽ മീഡിയ ടെക്‌നീഷ്യൻ,ഡാറ്റ എൻട്രി ഓപ്പറേറ്റർ-ഡിസൈനർ തസ്തികകളിലേക്ക് പ്രവർത്തന മേഖലയിലുള്ള വൈദഗ്ദ്ധ്യവും പ്ലസ് ടുവും ആണ് അടിസ്ഥാന യോഗ്യത. അതത് മേഖലകളിലെ ടെക്നിക്കൽ സർട്ടിഫിക്കറ്റും, രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
പാർട്ട് ടൈം സ്വീപ്പറുടെ യോഗ്യത അഞ്ചാം ക്‌ളാസ് ആണ്
പൂർണ്ണമായും താൽക്കാലിക ദിവസ വേതന/കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസിളവ് എല്ലാ തസ്തികകൾക്കും ബാധകം ആയിരിക്കും.
വിശദ വിവരങ്ങളും നിശ്ചിത യോഗ്യതകളും ഉൾപ്പെടുത്തിയുള്ള അപേക്ഷകൾ 2022 മെയ് 5 നു വൈകുന്നേരം 5 മണിക്ക് മുൻപായി മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൃപ്തി, തൈക്കാട്.പി.ഓ, തിരുവനന്തപുരം 14 എന്ന മേൽവിലാസത്തിലോ bharatbhavankerala@gmail.com എന്ന ഇ മെയിലിലേക്കോ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 4000282 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
…