കലാകാരിക്ക് ഊരുവിലക്ക്

0
390

ദളിത് കലാകരനെ കുറിച്ച് ഡോക്യൂമെന്ററി നിർമിച്ച സംവിധായിക വീട്ടുതടങ്കലിൽ. സമുദായ പ്രവർത്തകർ വിലക്കു കൽപിച്ചത് തൃശൂർ മുള്ളൂർക്കര സ്വദേശി നജ്മയ്ക്ക്. ഭീഷണിയെ തുടർന്ന് വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് നജ്മ.  News 18 ആണ് വാര്‍ത്ത പുറത്ത് വിട്ടത്.

തേവനാശാന്‍ എന്ന ദളിത്‌ കലാകാരനെ കുറിച്ചാണ് നജ്മ ഡോക്യൂമെന്ററി ചെയ്തു തുടങ്ങിയത്. എഡിറ്റിംഗ് വര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ നജ്മക്ക് കഴിയുന്നില്ല.

സമുദായ സംഘടനകള്‍ ആണ് ഭീഷണിയുമായി മുന്നോട്ട് വന്നത്. സിനിമാ പിടുത്തം ഒക്കെ മതപരായി എതിരാണ് എന്നും പറഞ്ഞാണ് വീട്ടുകാരെ ഭീഷണി പെടുത്തുന്നത്. തലയില്‍ തട്ടമില്ലാത്ത തരത്തിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇടരുത് എന്നൊക്കെ പറഞ്ഞും ഭീഷണികള്‍ ഉണ്ട്.

എത്രയും പെട്ടെന്ന് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും വനിതാ കമ്മീഷന്‍ അടക്കം ഇതില്‍ ഇടപെടുമെന്നും മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

മതപരമായി ഇത്തരം വിലക്കുകള്‍ എവിടെയും ഇല്ല എന്നും നജ്മക്ക് എല്ലാ വിധം പിന്തുണയും നല്‍കുന്നു എന്ന് എഴുത്തുകാരി വി.പി സുഹറ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here