അയനം – എ അയ്യപ്പന്‍ കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
150

തൃശ്ശൂര്‍: കവി എ. അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തുന്ന പന്ത്രണ്ടാമത് അയനം – എ. അയ്യപ്പന്‍ കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2020 ജനുവരി മുതല്‍ 2023 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള കവിതാസമാഹാരത്തിനാണ് പുരസ്‌കാരം നല്‍കുന്നത്. 11111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും വായനക്കാര്‍ക്കും പുസ്തകങ്ങള്‍ അയയ്ക്കാം. പുസ്തകത്തിന്റെ നാല് കോപ്പികള്‍ വിജേഷ് എടക്കുന്നി, ചെയര്‍മാന്‍, അയനം സാംസ്‌കാരിക വേദി, അയനം – ഡോ. സുകുമാര്‍ അഴീക്കോട് ഇടം, ചേലൂര്‍ സെവന്‍ത്ത് അവന്യൂ, റൂം നമ്പര്‍ 5 സി, കോരപ്പത്ത് ലെയിന്‍, തൃശ്ശൂര്‍ – 20. മൊബൈല്‍ 9388922024 എന്ന വിലാസത്തില്‍ 2023 ഡിസംബര്‍ 10-ന് മുമ്പായി ലഭിച്ചിരിക്കണം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here