കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവത്ക്കരണം

0
310

കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവത്ക്കരണവുമായി വനം-വന്യജീവി വകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗം. കളക്ടറേറ്റിലെ ഉദ്യാനത്തിന് മുന്നിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഒരുക്കിയ എട്ടു കാൻവാസുകളിൽ കാട്ടുതീക്കെതിരായ വേറിട്ട ചിത്രങ്ങളൊരുങ്ങി. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ 15 ചിത്രകലാധ്യാപകരാണ് വെളുത്ത കാൻവാസിൽ വർണവിസ്മയമൊരുക്കിയത്. സാമൂഹിക വനവത്ക്കരണ വിഭാഗത്തിലെ ചിത്രകലയിൽ കഴിവു തെളിയിച്ച ഉദ്യോഗസ്ഥരും ഇവർക്കൊപ്പം ചേർന്നു.

ജില്ലാ വിദ്യാഭ്യാസ വകുപ്പും പരിപാടിയിൽ സഹകരിച്ചു. കാനനങ്ങളിൽ തീ പടരാതിരിക്കട്ടെ, കാടകങ്ങളിൽ വർണങ്ങൾ നിറയട്ടെ എന്ന പേരിൽ നടത്തിയ കാട്ടുതീ ബോധവത്ക്കരണ ക്യാമ്പയിൻ ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവത്ക്കരണ വിഭാഗം എ.സി.എഫ് എ. ഷജ്‌ന കരീം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. പ്രഭാകരൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here