തിരുവനന്തപുരം: വള്ളത്തോൾ സാഹിത്യ സമിതിയുടെ ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം (1,11,111 രൂപ) എഴുത്തുകാരന്‍ എം.മുകുന്ദന്. വള്ളത്തോളിന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 16-ന് തീർഥപാദ മണ്ഡപത്തിലെ സാഹിത്യോത്സവത്തിൽ വെച്ച് പുരസ്കാരം സമർപ്പിക്കും. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.
തുളസീരാമായണത്തെ മലയാളത്തിലേക്കു പദാനുപദം പരിഭാഷപ്പെടുത്തിയ പ്രൊഫ: സി. ജി. രാജഗോപാലിനും പ്രത്യേക സമ്മാനം (25,000 രൂപ) നൽകും.