2018 ലെ അവനീബാല പുരസ്‌‌‌‌കാരം ഇ സന്ധ്യയ്‌ക്ക്

0
592

അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്. അവനീബാലയുടെ സ്‌മരണാര്‍ത്ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ 10-ാമത് അവനീബാല പുരസ്‌കാരത്തിന് ഇ. സന്ധ്യ അര്‍ഹയായി. ‘പേരില്ലാവണ്ടിയില്‍ ‘ എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്.

10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒ.വി ഉഷ, ഡോ.ഡി ബഞ്ചമിന്‍, പ്രൊഫ. സുധാ ബാലചന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. 2018 ആഗസ്റ്റ് 6 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here