Homeസിനിമ‘ഓട്ടര്‍ഷ’ ഓടി തുടങ്ങുന്നു; നാളെ മുതല്‍

‘ഓട്ടര്‍ഷ’ ഓടി തുടങ്ങുന്നു; നാളെ മുതല്‍

Published on

spot_imgspot_img

സുനില്‍ സുര്യ / ബിലാല്‍ ശിബിലി

നാളെ മുതല്‍ സുജിത് വാസുദേവിന്‍റെ ‘ഓട്ടര്‍ഷ’ ഓടി തുടങ്ങുകയാണ്. അനുശ്രീയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിന്നെ, ഓട്ടോചേട്ടന്മാരായി നിരവധി പുതുമുഖങ്ങളും. സിനിമയുടെ ട്രെയിലര്‍ ഇതിനകം തന്നെ യൂട്യൂബില്‍ ഹിറ്റാണ്. സിനിമയിലെ ഗാനങ്ങളുടെ വീഡിയോക്കും നല്ല പ്രതികരണമാണ് ലഭിച്ചത്.

ഓട്ടർഷയെ കുറിച്ച് ആദ്യം കേൾക്കുന്നത് കഴിഞ്ഞ മാസം കണ്ണൂരിൽ വെച്ചാണ്. ഓട്ടർഷയിൽ അഭിനയിച്ച സുനിൽ സൂര്യ എന്ന നടനാണ് സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. നാടക – സിനിമ അഭിനയ പരിശീലകൻ മുരളി മേനോന്റെ നേതൃത്വത്തിൽ ‘ആത്മ’ സംഘടിപ്പിച്ച മൂന്ന് ദിന അഭിനയക്യാമ്പില്‍ വെച്ചാണ് സുനില്‍ സൂര്യയെ പരിചയപ്പെടുന്നത്. പിന്നീട്, സുനിൽ സൂര്യയുടെ വാട്സ്‌ആപ്പ് സ്റ്റാറ്റസിലൂടെയാണ് മനസ്സിലാക്കിയത്, സിനിമയിൽ അദ്ദേഹത്തിന് നല്ലൊരു റോൾ തന്നെയുണ്ട് എന്ന്.

ക്യാമ്പിന് പങ്കെടുത്ത എല്ലാവരുടെ കണ്ണുകളിലും അഭിനയം ഒരു പാഷനായി തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. പലരും നാടകം, ഷോർട്ട് ഫിലിം എന്നിവയിലൂടെ ഒക്കെ കഴിവ് തെളിയിച്ചവരുമാണ്. പക്ഷെ, സുനിൽ സൂര്യ എന്ന യുവാവിലെ തീഷ്ണത പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു നടനാവുക എന്ന സ്വപ്നത്തിലേക്ക് അദ്ദേഹം നടന്ന വഴികളുടെ കാഠിന്യം ഇടപെടലുകളിൽ നിന്ന് വായിച്ചെടുക്കാൻ പറ്റിയിരുന്നു.

അഭിനയ ക്യാമ്പില്‍ മുരളി മേനോന്‍റെ കൂടെ സുനില്‍ സൂര്യ

‘ഓട്ടർഷ’ സിനിമ നാളെ (നവംബർ 23 വെള്ളി) റിലീസ് ചെയ്യുമ്പോൾ അതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ സുനിൽ സൂര്യ.

‘ഓട്ടർഷ’യെ കുറിച്ച് തന്നെ പറഞ്ഞ് തുടങ്ങാം

ഛായാഗ്രാഹകനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഓട്ടർഷ’. മെമ്മറീസ്, പുണ്യാളൻ അഗർബത്തീസ്, ദൃശ്യം, അനാർക്കലി, എസ്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ദൃശ്യങ്ങളൊരുക്കിയ ഛായാഗ്രാഹകൻ സുജിത്തിന്റെ ആദ്യചിത്രം ജയിംസ് ആൻഡ് ആലീസ് ആയിരുന്നു.

പേര് പോലെത്തന്നെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കഥയാണ് സിനിമ പറയുന്നത്. ഒരുപാട് കാലത്തിന് ശേഷമാണ് മലയാള സിനിമയിൽ ഓട്ടോറിക്ഷ പ്രമേയമായി വീണ്ടും വരുന്നത്. കണ്ണൂരിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

എഴുത്തുകാരനും കോളജ് അധ്യാപകനുമായ സി. ഗണേഷിന്റെ ‘ഓട്ടോബയോഗ്രഫി’ എന്നപേരിലൊരു കഥയുണ്ട്. അതാണ്‌ സിനിമയുടെ പ്രേരണ. മറിമായം ടെലിവിഷൻ സീരീസ് എഴുതിയ ജയരാജ് മിത്രയുടെയാണ് തിരക്കഥ. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സുജിത് വാസുദേവ് തന്നെയാണ്.

കഥാപരിസരം

കണ്ണൂരിലെ ചന്തപ്പുര എന്ന ഗ്രാമത്തിൽ ഓട്ടോ ഓടിക്കുന്ന പത്തോളം ചെറുപ്പക്കാർക്കിടയിൽ അനിത എന്ന് പേരുള്ള ഒരു വനിതാ ഓട്ടോ ഡ്രൈവർ വരുന്നു. അതുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. അനിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുശ്രീയാണ്.

അനിതയെയും അവളുടെ ഓട്ടോ സഹോദരന്മാരെയും ചുറ്റിപറ്റി നടക്കുന്ന തമാശകളും സൗഹൃദവും പ്രണയവും ഒക്കെ തന്നെയാണ് സിനിമയെ രസകരമാക്കുന്നത്. പുതുമുഖങ്ങളാണ് കൂടുതലും.

സുനില്‍ സൂര്യയിലെ നടനെ എപ്പോഴാണ് കണ്ടെത്തുന്നത് ?

ഞാന്‍ കാഞ്ഞങ്ങാട് സ്വദേശിയാണ്. പക്ഷെ, കണ്ണൂരാണ് ഏറെ സ്വാധീനിച്ചിട്ടുള്ളത്. അതിനൊരു കാരണമുണ്ട്. 11 വർഷക്കാലം റേഡിയോ ജോക്കി ആയി കണ്ണൂരില്‍  ജോലി ചെയ്തിരുന്നു. റെഡ് എഫ് എം, ഏഷ്യാനെറ്റ്‌ ബെസ്റ്റ് എഫ് എം എന്നിവിടങ്ങളില്‍. ഇപ്പോള്‍, റേഡിയോയില്‍ നിന്ന് താല്‍ക്കാലിക ഇടവേള എടുത്തിരിക്കുകയാണ്. പ്രധാന കാരണം, സിനിമയോടുള്ള ആഴത്തിലുള്ള ആഗ്രഹം തന്നെ.

പണ്ട് മുതലേ ഒരുപാട് സിനിമകള്‍ കാണാറുണ്ട്. സ്വന്തമായി തന്നെ അഭിനയം പഠനം നടത്തുന്നു. നിരവധി ഷോര്‍ട്ട് ഫിലിമുകളുടെയും യൂട്യൂബ് വീഡിയോകളുടെയും ഭാഗമായിട്ടുണ്ട്.

കണ്ണൂരിലെ റേഡിയോ ശ്രോതാക്കളും ഫേസ്ബുക്കിലെ സുഹൃത്തുക്കളും ആണ് എന്റെ ശക്തിയും പ്രചോദനവും. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. പല സിനിമകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ അവസാനനിമിഷം ഒഴിവാക്കപ്പെടും, പലകാരണങ്ങളാല്‍. എങ്കിലും, വീണ്ടും ഓഡിഷനുകളില്‍ പങ്കെടുത്തുകൊണ്ടേയിരുന്നു. അങ്ങനെയാണ് ഓട്ടര്‍ഷയില്‍ എത്തിപ്പെടുന്നത്.

സുജിത് വാസുദേവ്, മഞ്ജുപിള്ള, കുക്കു പരമേശ്വരന്‍ എന്നിവര്‍ ആയിരുന്നു ഓഡിഷന്‍ പാനലില്‍.

ഓട്ടര്‍ഷയിലെ സന്തോഷ്‌

സന്തോഷ്‌ എന്ന് പേരുള്ള ഓട്ടോക്കാരന്‍റെ കഥാപാത്രമാണ് സിനിമയില്‍. പണത്തോട് ഒരുപാട് ആര്‍ത്തിയുള്ള ഒരു ഓട്ടോ ഡ്രൈവര്‍. ഒരുപാട് ഓട്ടം ഓടണം, ഒരുപാട് പണം ഉണ്ടാക്കണം എന്നതാണ് ജീവിത ലക്ഷ്യം, പക്ഷെ, കയ്യിലിരിപ്പ് കൊണ്ട് അതൊന്നുമല്ല നടക്കുന്നത്.

കുറുക്കുവഴികളിലൂടെ പണം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു ഒരാള്‍. പക്ഷെ ആള് ഉടായിപ്പ് ആണ്. ഓഡിഷന് പോയപ്പോഴുള്ള സിനിമയോടുള്ള എന്‍റെ ‘ആര്‍ത്തി’ മനസ്സിലാക്കിയാവണം സുജിത് വാസുദേവ് എനിക്ക് ഈ റോള്‍ തന്നെ തന്നത്. ഇതുമാത്രമല്ല, പല കഥാപാത്രങ്ങളും സൈക്കോളജിക്കള്‍ ആയി പ്ലേസ് ചെയ്തതാണ് എന്ന് തോന്നിയിട്ടുണ്ട്.

അഭിനയത്തിലെ മുന്‍ അനുഭവങ്ങള്‍

യൂട്യൂബില്‍ ഹിറ്റ്‌ ആയിരുന്ന റണ്‍ ഔട്ട്‌, ലിപ് ലോക്ക് തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകള്‍, റേഡിയോ ബേസ് ആയിട്ടുള്ള ഒരു ഷോര്‍ട്ട് സ്റ്റോറി വീഡിയോ ‘ഒരു തേപ്പ് കഥ’, അവാര്‍ഡ്‌ സിനിമയായ ‘അമീബ’ ചെറിയൊരു വേഷം… തുടങ്ങിയവയാണ് അഭിമാനകരമായ മുന്‍ അനുഭവങ്ങള്‍. കൂടാതെ ഒരു പാട് ഷോര്‍ട്ട് വീഡിയോകളുടെ ഭാഗമായിട്ടുണ്ട്. പക്ഷെ, ഇതുവരെ സിനിമക്ക് വേണ്ടി നടത്തിയ പരിശ്രമങ്ങളില്‍ ഏറ്റവും നല്ല റിസള്‍ട്ട് കിട്ടിയ സിനിമ ഓട്ടോര്‍ഷയാണ്.

പ്രതീക്ഷകള്‍

സിനിമയില്‍ നല്ല പ്രതീക്ഷയുണ്ട്, സുജിത് വാസുദേവ് എന്ന സംവിധായകനില്‍ നല്ല വിശ്വാസമുണ്ട്. അതുപോലെ, അനുശ്രീയും സിനിമക്ക് പ്രതീക്ഷ നല്‍കുന്നു. ഇവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യാനായതില്‍ ഒരുപാട് സന്തോഷമുണ്ട്. എല്ലാവരും “സുജിത്തേട്ടാ …” എന്ന സ്നേഹത്തോടെ വിളിക്കുന്ന ഒരു നല്ല മനുഷ്യനാണ് സുജിത് വാസുദേവ്. ഓരോരുത്തരെയും പരമാവധി എങ്ങനെ സിനിമയില്‍ ഉപയോഗിക്കാം എന്ന് കൃത്യമായി അറിയുന്ന സംവിധായകന്‍ ആണദ്ദേഹം. എല്ലാവരും വളരെ ഫ്രണ്ട്ലി ആയിരുന്നു. ഡൌണ്‍ ടു ഏര്‍ത്ത്.

സുജിത് വാസുദേവിനൊപ്പം

പിന്നെ,  ഓട്ടോചേട്ടന്മാര്‍. ഏറെയും പുതുമുഖങ്ങള്‍ ആയിരുന്നു. ഒരേ പാതയില്‍ സഞ്ചരിക്കുന്നവര്‍ ആയിരുന്നതിനാല്‍ വേഗത്തില്‍ തന്നെ നല്ല സൗഹൃദം സൃഷ്ടിക്കാനായി.

സിനിമ ആളുകള്‍ സ്വീകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. അതില്‍ ‘സന്തോഷ്‌’ ആയി വരുന്ന എന്നെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു…

ഓട്ടര്‍ഷക്കും അതിലെ സന്തോഷിനും എല്ലാ വിധ ആശംസകളും….

 

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...