അധ്യാപകർക്ക്‌ സൗജന്യ പരിശീലനം

0
337

അധ്യാപകർക്കും ട്രെയിനർമാർക്കും സൗജന്യ പരിശീലനമൊരുക്കി ഓറാക്രാഫ്റ്റ്‌ ഇന്റർനാഷണൽ. ഓറാക്രാഫ്റ്റ്‌ കല്ലാച്ചി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് നാദാപുരത്തിനടുത്ത്‌ കല്ലാച്ചി ഓറാക്രാഫ്റ്റിൽ ഏപ്രിൽ 30 തിങ്കളാഴ്ച്ച പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്‌. രാവിലെ പത്ത്‌ മുതൽ ഒരു മണി വരെ നടക്കുന്ന ട്രെയിനിംഗിന് ലൈഫോളജിസ്റ്റ്‌ ഷാന നസ്രീൻ കാസർഗോഡ്‌ നേതൃത്വം നൽകും. ലൈഫോളജി അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാനും പരിപാടിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും 97476 64131 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here