2018 ആഗസ്റ്റ് 30, വ്യാഴം
1194 ചിങ്ങം 14
ഇന്ന്
കാണാതായവർക്കുവേണ്ടിയുള്ള അന്തർദ്ദേശീയ ദിനം.
[മറ്റുള്ള രാജ്യങ്ങളിൽ അറിയാതെ ജയിലുകളിൽ ന്യായം കിട്ടാതെ കഴിയുന്നവരുടെ ഓർമ്മക്കായ് ഒരു ദിനം].
തുർക്കി: വിജയ ദിനം!
പെറു: ലിമയിലെ സെന്റ് റോസ് ന്റെ ദിനം!
ടാർടർസ്ഥാൻ: സ്വാതന്ത്ര്യ ദിനം!
കസാഖ്സ്ഥാൻ, സ്‌ർക്സ്കൈകോസ് ദ്വീപ്: ഭരണഘടന ദിനം!
കാർട്ടൂണിസ്റ്റും, ചിത്രകാരനും, ഗ്രാഫിക് ഡിസൈനറുമായ ശേഖർ ഗുരേര എന്ന ചന്ദർ ശേഖർ ഗുരേരയുടെയും (1965),
ചലച്ചിത്ര ചിത്രീകരണത്തിന് നൂതന മാർഗ്ഗമായ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് എത്തിയ സംവിധായകൻ സതീഷ് കളത്തിലിന്റെയും (1971),
തീയേറ്റർ ആർട്ടിസ്റ്റും സിനിമ, ടെലിവിഷൻ മേഖകളിൽ സജീവ സാന്നിദ്ധ്യവുമായ അമേരിക്കൻ നടി എലിസബത്ത് ആഷ്‌ലിയുടെയും(1939)
രാജ്യസഭാംഗവും മന്ത്രിയും ഭാരതീയ ജനതാപാർട്ടിനേതാവും അഭിഭാഷകനുമായ രവിശങ്കർ പ്രസാദിന്റെയും (1954) ജന്മദിനം.
ഓര്‍മ്മദിനങ്ങള്‍
വിദ്വാൻ കെ. പ്രകാശം (1909 – 1976)
വിജയകുമാർ കുനിശേരി (- 2016)
ബിപൻ ചന്ദ്ര (1928 – 2014)
ഡോ.എം.എം.കൽബുർഗി (1938-2015 )
ദാരാ ഷിക്കോഹ് (1615 – 1659)
വിൽഹെം വീൻ (1864 – 1928)
ജോസഫ് തോംസൺ (1856 – 1940)
ജന്മദിനങ്ങള്‍
ഗോവിന്ദ് വല്ലഭ് പന്ത് (1887 – 1961)
സർദാർ ഹുക്കം സിങ് ( 1895 – 1983)
ഴാക് ലൂയി ദാവീദ് (1748 -1825 )
ജേക്കബ്സ് വാൻ ഹോഫ് (1852-1911)
ചരിത്രത്തിൽ ഇന്ന്
1574 – ഗുരു രാം ദാസ് നാലാമത്തെ സിഖ്ഗുരുവായി.
1836 – സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാൻ അല്ലെനും ജോൺ കിർബി അല്ലെനും ബഫല്ലോ ബേയോയുടെ തീരപ്രദേശങ്ങളിൽ ഹ്യൂസ്റ്റൻ സ്ഥാപിച്ചു.
1945 – ജപ്പാനിൽ നിന്നു് ബ്രിട്ടീഷ്സൈന്യത്തിന്റെ സഹായത്തോടെ ഹോങ്കോങ്ങിന് മോചനം.
1957 – തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി നിലവിൽവന്നു.