ആഗസ്റ്റ് 25

0
499

2018 ആഗസ്റ്റ് 25, ശനി
1194 ചിങ്ങം 9

ഇന്ന്

തിരുവോണം.

വലിയ ഒരു പ്രളയം കണ്ട കേരളം മാത്രമല്ല കൂടെ ദുഃഖിക്കുന്ന മറുനാടൻ മലയാളികളും ആഘോഷിക്കാത്ത ഓണം.

ഉറുഗ്വേ :സ്വാതന്ത്ര്യ ദിനം!
ഫ്രാൻസ് : വിമോചന ദിനം!
ബ്രസീൽ: സൈനിക ദിനം!
വടക്കൻ കൊറിയ : സോൻഗൺ ഡേ !
[1960 ലെ ‘കിം -ജോങ്ങ്‌- ഉൻ’ ന്റെ പട്ടാളഭരണത്തിന്റെ തുടക്കത്തിന്റെ ഓർമ്മക്ക്]

മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ എം.കെ.അർജ്ജുനന്റെയും (1936),

കേരളത്തിലെ പ്രശസ്തനായ തായമ്പക വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെയും (1954),

ഫാസിസത്തിനും മതമൗലികവാദത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിയിൽ തന്നെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ (ഐ.ഐ.ടി. ബോംബെ) യിൽ ബയോമെഡിക്കൽഎഞ്ചിനീയറിംഗ് അധ്യാപകനായിരുന്ന രാംപുനിയാനിയുടെയും (1945),

മലയാളത്തിനുപുറമേ തമിഴ്, കന്നട സിനിമകളിൽ അഭിനയിക്കുന്ന
പ്രമുഖനടി റോമ എന്നറിയപ്പെടുന്ന റോമ അസ്രാണിയുടെയും (1984),

ആദ്യകാലത്ത് ഡോക്ടറായിരുന്നവരും പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷ പ്രവർത്തക,മനുഷ്യാവകാശപ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയുമായ ബംഗ്ലാദേശ് എഴുത്തുകാരിയും, ‘ലജ്ജ’ എന്ന നോവൽ എഴുതി മതമൗലികവാദികളുടെ നോട്ടപ്പുള്ളിയാകുകയും ചെയ്ത തസ്ലീമ നസ്റിന്റെയും (1962),

പുരുഷ സഹൃദത്തിന്റെ കഥയായ, മാൻ ബുക്കർ പ്രൈസ് ലഭിച്ച “ദി ഫിങ്ക്ലർ ക്വസ്ട്യൻ ” എന്ന നോവൽ എഴുതിയ പ്രസിദ്ധ ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ ഹോവാഡ് ജേകബ്സണിന്റെയും(1942 )

ബീറ്റിൽജ്യൂസ്‌, എഡ്‌വാർഡ് സ്സിസ്സോർഹാൻഡ്സ്, സ്വീനി റ്റോഡ്: ദ ഡെമൺ ബാർബർ ഓഫ് ദ ഫ്ലീറ്റ് സ്ട്രീറ്റ്, എഡ് വുഡ്, സ്ലീപി ഹോളോ, ചാർളി ആന്റ് ദ ചോക്കളേറ്റ് ഫാക്ടറി, ആലീസ് ഇൻ വണ്ടർലാൻഡ്‌ തുടങ്ങിയ ചിത്രങ്ങൾ സൃഷ്ടിച്ച അമേരിക്കൻ ചലച്ചിത്രസം‌വിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനുമായ റ്റിമോത്തി വില്ല്യം “റ്റിം” ബർട്ടന്റെയും (1958),

തമിഴ് ചലച്ചിത്രമേഖലയിലെ നടനും, രാഷ്ട്രീയപ്രവർത്തകനുമായ വിജയകാന്ത് എന്ന എ. വിജയകാന്തിന്റെയും(1952),

ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ നായകനായി അഭിനയിച്ച സ്കോട്ടിഷ് നടനും, അക്കാദമി, BAFTA അവാർഡുകൾ നേടുകയുംചെയ്ത സർ തോമസ് ഷോൺ കോണറിയുടെയും(1930) ജന്മദിനം.

ഓർത്തഡോക്സ്‌ സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ്‌ മാർ അത്താനാസിയോസ്‌(80) കാലം ചെയ്തു.
[ഇന്നലെ പുലർച്ചെ തീവണ്ടിയിൽ നിന്ന് വീണുമരിച്ചു]

ഓര്‍മ്മദിനങ്ങള്‍

എം. രാമവർമ്മരാജ (1880 – 1970)
ടി.സി. ജോൺ (-2013 )
ചേമഞ്ചേരി നാരായണൻനായർ (1932- 2014)
പ്ലീനി (Gaius Plinius Secundus), (AD 23- 79)
ജോസഫ് കലസാൻസ് (1557- 1648)
ജെയിംസ് വാട്ട് (1736 – 1819)
വില്യം ഹെർഷൽ (1738 -1822 )
മൈക്കേൽ ഫാരഡേ (1791 – 1867)
ഫ്രീഡ്രിക്ക് നീച്ച (1844 – 1900
ഹെൻറി ബെക്വറൽ (1852 – 1908)
നീൽ ആംസ്ട്രോങ് (1930 -2012)

ജന്മദിനങ്ങള്‍

ചട്ടമ്പിസ്വാമികൾ (1853 – 1924)
കണ്ടത്തിൽ മാർ ആഗസ്തീനോസ് (1874 -1956 )
പി. ആർ. രാമവർമ്മരാജ (1904 – 2001)
ഡോ.കെ.ഭാസ്‌കരന്‍നായർ (1913- 1982)
കെ.പി. അപ്പൻ (1936 – 2008)
മേരി ഫൗസ്റ്റീന കൊവാൾസ്ക (1905 – 1938)

ചരിത്രത്തിൽ ഇന്ന്

 

1609 – ഗലീലിയോ തന്റെ ആദ്യത്തെ ദൂരദർശിനി വെനീസിലെനിയമനിർമ്മാതാക്കളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു

1944 – രണ്ടാം ലോകമഹായുദ്ധം: പാരീസ് സഖ്യകക്ഷികൾ പിടിച്ചെടുത്തു സ്വതന്ത്രമാക്കി

1981 – വൊയേജർ 2ശൂന്യാകാശവാഹനം ശനിയോട് ഏറ്റവും അടുത്ത് എത്തുന്നു.

1991 – ബൈലോറഷ്യ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.

2003 – മുംബെയിൽ 52 പേർ മരിച്ച സ്ഫോടനപരമ്പര.…

2012 – വോയേജർ 1 സൗരയൂഥംകടക്കുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവായി.

LEAVE A REPLY

Please enter your comment!
Please enter your name here