2018 ആഗസ്റ്റ് 6, തിങ്കൾ
1193 കർക്കടകം 21
ഇന്ന്
ഹിരോഷിമ ദിനം
[ ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ട് 70,000ത്തോളം പേരെ നിമിഷം കൊണ്ട് കൊന്നൊടുക്കിയ ദിനം (1945). ഈ ദിനം ലോകശാന്തിക്കായി ജപ്പാൻകാർ ഹിരോഷിമയിൽ ഒത്തുകൂടി പ്രാർത്ഥിക്കുന്നു.]
ബൊളീവിയ: സ്വാതന്ത്രൃ ദിനം
ജമൈക്ക: സ്വാതന്ത്ര്യ ദിനം
റഷ്യ: റെയിൽവെ ട്രെയ്ൻ ട്രൂപ് ദിനം
പ്രശസ്തനായ ഇന്ത്യൻ – അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മനോജ് നെല്ലിയാട്ടു ശ്യാമളന്റെയും (1970),
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയും മുൻ നിയമസഭ അംഗവും സി പി ഐഎം നേതാവുമായ ജെ അരുന്ധതിയുടെയും (1945),
നെതർലന്റ്സ് ദേശീയ ടീം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്ക് വേണ്ടി കളിക്കുന്ന ഡച്ച് ഫുട്ബോള്‍ കളിക്കാരൻ റോബിൻ വാൻ പേഴ്സിയുടെയും (1983) ജന്മദിനം.
ഓര്‍മ്മദിനങ്ങള്‍
എസ്.കെ. പൊറ്റെക്കാട്ട് (1913-1982)
ഭരത് മുരളി ( 1954 – 2009)
കെ. മോഹൻദാസ് ( 1990-2013)
സുരേന്ദ്രനാഥ് ബാനർജി ( 1848 –1925)
പ്രാൺകുമാർ ശർമ്മ ( 1938 – 2014)
സ്മിത തൽവാൽക്കർ (1954 – 2014).
ബെൻ ജോൺസൺ (1572 – 1637)
ഡിയെഗോ വെലാസ്ക്വെസ് (1599-1660)
ഫുൾജെൻസിയോ ബാറ്റിസ്റ്റ (1901-1973)
ജന്മദിനങ്ങള്‍
തായാട്ട് ശങ്കരൻ (1926- 1985 )
അലക്സാണ്ടർ ഫ്ലെമിങ്ങ് ( 1881 -1955)
ആൻഡി വോഹോൾ ( 1928 – 1987)
ആബി ലിങ്കൺ (1930 – 2010)
ചരിത്രത്തിൽ ഇന്ന്
1538 – ഗോൺസാലോ ജിമെനെസ് ഡെ ക്വിസ്റ്റാഡ എന്ന സ്പാനിഷ് പട്ടാളക്കാരൻ ‘കൊളംബിയ’ എന്ന യൂറോപ്യൻ ഭൂവിഭാഗം കണ്ടുപിടിച്ചു.
1806 – റോമാ ചക്രവർത്തി ഫ്രാൻസിസ് രണ്ടാമൻ റോമാസാമ്രാജ്യത്തിന് അന്ത്യം കുറിച്ചു.
1825 – ബൊളീവിയ സ്പെയിനിൽ നിന്നും സ്വതന്ത്രമായി.
1945 – രണ്ടാം ലോകമഹായുദ്ധം: ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ടു. 70,000ത്തോളം പേർ തൽക്ഷണം മരണമടഞ്ഞു.
1962 – ജമൈക്ക ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടി.
1991 – ടിം ബർണേയ്സ് ലീ വേൾഡ് വൈഡ് വെബ് എന്ന ആശയം അവതരിപ്പിച്ചു. ഇത് ഇന്റർനെറ്റിലെ ഒരു സേവനമായി ലഭ്യമാകാൻ തുടങ്ങി.
2008 – മൌറീഷ്യൻ പ്രസിഡന്റ് സിദി മുഹമ്മദ് ഓൾഡ് ചെക്ക് അബ്ദല്ലാഹി ഒരുകൂട്ടം ജനറൽമാരാൽ നിഷ്കാസിതനായി.