ഫഹദ് ഹാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

0
202

‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സായ് പല്ലവി ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്നു. വിവേക് സംവിധാനം  ചെയ്യുന്ന അതിരനെന്ന ഫഹദ് ഫാസില്‍ ചിത്രത്തിലാണ് സായ് പല്ലവി നായികയായി എത്തുന്നത്.

“തുടങ്ങിയിടത്തേക്ക് മടങ്ങി വരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഒരു മലയാളചിത്രം. വളരെ എക്‌സൈറ്റഡാണ്” ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സായ് പല്ലവി തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.

Posted by Sai Pallavi on Friday, March 15, 2019

‘ഈ. മ. യൗ’ എന്ന ചിത്രത്തിനുശേഷം പി. എഫ് മാത്യൂസ് തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് അതിരന്. ഛായാഗ്രഹണം: അനു മൂത്തേടത്ത്‌, എഡിറ്റര്‍: അയൂബ് ഖാന്‍. സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here