തമിഴില്‍ മാസ് എന്‍ട്രിക്കൊരുങ്ങി മഞ്ജു വാര്യര്‍

0
361

തമിഴില്‍ മാസ് എന്‍ട്രിക്കൊരുങ്ങി മഞ്ജു വാര്യര്‍. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ‘അസുരന്‍’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് താരം ധനുഷാണ് ചിത്രത്തിലെ നായകന്‍. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം ധനുഷാണ് ട്വിറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ‘എവര്‍ഗ്രീന്‍ മഞ്ജു വാര്യര്‍ അസുരനില്‍ പ്രധാനവേഷത്തിലെത്തുന്നു. മഞ്ജുവെന്ന അത്ഭുതപ്പെടുത്തുന്ന പ്രതിഭയില്‍ നിന്നും പഠിക്കാനും സ്‌ക്രീന്‍ പങ്കുവെക്കാനുമായി ആവേശത്തോടെ കാത്തിരിക്കുന്നു’ എന്നാണ് ധനുഷ് ട്വിറ്റില്‍ കുറിച്ചത്.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് അസുരന്‍. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും വെട്രിമാരനാണ്. എ ആര്‍ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി വി പ്രകാശാണ് കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. വേട്‌ക്കൈ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് അസുരന്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

തമിഴില്‍ മികച്ച ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. ധനുഷിന് ദേശീയ പുരസ്‌കാരം ലഭിച്ച ആടുകളം സംവിധാനം ചെയ്തത് വെട്രിമാരനാണ്. ഇരുവരും ഒന്നിച്ച പൊല്ലാതവന്‍, ആടുകളം, വിസാരണൈ, വടചെന്നൈ എന്നിവയെല്ലാം ബോക്‌സ്ഓഫീസില്‍ വിജയം നേടുകയും നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here