മഹാകവി കുമാരനാശാന്റെ 146 മത് ജന്മദിനാഘോഷം പല്ലന കുമാര കോടിയിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉത്ഘാടനം ചെയ്തു. കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാജീവ് ആലുങ്കൽ അദ്ധ്യക്ഷനായി. കാലാതിവർത്തിയായ സ്നേഹ ഗായകനാണ് കുമാരനാശനെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. ആശാന്റെ കൃതികൾ തലമുറകളുടെ ആത്മബോധത്തിൽ വെളിച്ചമായി നിറയണമെന്നും അദേഹം പറഞ്ഞു. സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു സ്വാഗതം പറഞ്ഞു.
ആശാൻ ചിന്തകളുടെ സമകാലിക പ്രസക്തിയേക്കുറിച്ച് പ്രൊഫ.കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സ്മാരക സമിതി സെക്രട്ടറി പ്രൊഫ.കെ.ഖാൻ ജില്ലാ പഞ്ചായത്ത് അംഗം രമ്യാ രമണൻ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്മിണി ടീച്ചർ,ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി, അംഗം ഒ.എം.ഷെരീഫ്,എന്നിവർ സംസാരിച്ചു.