ആശാൻ യുവകവി പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്

0
506

ആശാൻ വിശ്വ കവിതാ പുരസ്കാരം ചിലിയൻ കവി റൗൾ സുറിറ്റിയ്ക്ക്. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. ആശാൻ യുവകവി പുരസ്കാരത്തിന് ശ്രീജിത്ത് അരിയല്ലൂരിനെയും തെരഞ്ഞെടുത്തു. ‘പല കാല കവിതകൾ’ എന്ന കവിതാ സമാഹാരമാണ് ശ്രീജിത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

സച്ചിദാനന്ദൻ, സാറാ ജോസഫ്, എം.എ ബേബി എന്നിവരടങ്ങിയ ജൂറിയാണ് റൗൾ സുറിറ്റയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. പിനോച്ചെ ഭരണത്തിനെതിരെ ജയിലഴിക്കകത്തും പുറത്തും നിരന്തര പോരാട്ടം നടത്തിയ സുറിറ്റയുടെ കവിത, നരഹത്യയുടെയും നിലവിളികളുടെയും മധ്യത്തിൽ നിന്ന് ഉയരുന്ന അതിജീവനത്തിന്റെ ഉറച്ച ശബ്ദമാണെന്ന് അവാർഡ് ജൂറി അഭിപ്രായപ്പെട്ടു.

ആശാൻ വിശാ കവിതാ പുരസ്കാര സാഹിതീയോത്സവം ഈ മാസം 29 മുതൽ മേയ് 1 വരെ കായീക്കരയിൽ നടക്കും. 29 ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനം മുന്‍ കേന്ദ്രമന്ത്രി വയലാർ രവി എം.പി ഉദ്ഘാടനം ചെയ്യും. ദേശീയ കവി സമ്മേളനം കവി അശോക് വാജ്പേയ് ഉദ്ഘാടനം ചെയ്യും. 30നു വൈകുന്നേരം അഞ്ചിന് നടക്കുന്ന വിശ്വ കവിതാ പുരസ്കാര സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here