മീഡിയ, പൊളിറ്റിക്‌സ്, സ്‌പെയിനിലെ സാമ്പത്തിക അരക്ഷിതാവസ്ത എന്നിവയെ കണക്കറ്റ് കളിയാക്കുന്ന സറ്റയര്‍ മൂവി. അഡ്വര്‍ട്ടൈസിംഗ് ഫീല്‍ഡില്‍ ജോലിചെയ്ത് കഴിവു തെളിയിച്ച നായകന്‍ ഇപ്പോള്‍ കുറച്ചു കാലമായി ജോലി നേടി നടപ്പാണ്. നിരാശനുമാണ്. അങ്ങിനെയിരിക്കെ ഒരു നാള്‍ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് ഹതാശനായി തിരിച്ചു വരവെ നായകന്‍ റോബെര്‍ട്ടോ താന്‍ ഹണിമൂണാഘിഷിച്ച ഹോട്ടല്‍ തേടിപ്പോകുന്നു.അവിടെ പക്ഷേ, ഇപ്പോള്‍ നാഷണല്‍ മ്യൂസിയമായി മാറിക്കൊണ്ടിരിക്കയായിരുന്നു. മ്യൂസിയത്തിന്റെ ഗുണഗണങ്ങള്‍ , നിറഞ്ഞ മീഡിയക്കാര്‍ക്കു മുമ്പില്‍ വിവരിക്കുകയായിരുന്നു അവിടുത്തെ മേയര്‍. ഇതിനുള്ളിലൂടെ അകത്തേക്കു കടന്ന റോബെര്‍ട്ടോ ഒരു ആക്‌സിഡന്റില്‍ പെടുന്നു. കൂര്‍ത്ത ഇരുമ്പു ദണ്ഡ് തലക്കു പിറകില്‍ തറച്ച് കയറി അയാളങ്ങനെ മലര്‍ന്നു കിടന്നു. ഇത് വാര്‍ത്തയാകുന്നു.. സംഭവമാകുന്നു. ഭാര്യ (സല്‍മാ ഹായെക്ക്) ഉടന്‍ ഓടിയെത്തു. പിന്നീട് അവരാണ് കാര്യങ്ങളൊക്കെ ചെയ്യുന്നത്… ഇനിയങ്ങോട്ടാണ് സിനിമ നമ്മെ ത്രില്ലടിപ്പിക്കുന്നത്…കാണാന്‍ വൈകിപ്പോയല്ലോ എന്നതിന് ഖേദം തോന്നിയ സിനിമ… !! നിര്‍ബന്ധമായും കാണുക…