അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിക്കുന്ന അരുണ്‍ലാല്‍ മൊകേരിയുടെ പ്രഭാഷണ പരമ്പര മാറ്റിവെച്ചു. പനി പടരുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ജൂൺ 3ന് നടക്കേണ്ട പരിപാടി ജൂലൈ 1 ലേക്ക് മാറ്റിയത്.