കല, സംഗീതം, പെർഫോമിംഗ് ആർട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

0
281

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ കോളേജ് വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.  2017-18/ 2018-19 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/ യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയവയിൽ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയവരും നിലവിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ പഠിക്കുന്നവരുമാകണം അപേക്ഷകർ.

മുൻ വിജ്ഞാപനപ്രകാരം 31.08.2018ന് മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.  വിദ്യാർത്ഥിയുടെ വിവരങ്ങൾ (പേര്, സ്ഥാപനം, അഡ്രസ്, ‘എ’ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പർ) തുടങ്ങിയ അപേക്ഷകൾ സ്ഥാപന മേധാവിയുടെ ശുപാർശയോടുകൂടി ‘സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം’ എന്ന വിലാസത്തിൽ എത്തിക്കണം. അവസാന തിയതി ഫെബ്രുവരി 11.

കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.com

ഫോൺ: 0471-2306580, 9446780308, 9446096580

LEAVE A REPLY

Please enter your comment!
Please enter your name here