ഫോര്‍ട്ട് കൊച്ചിയിലെ ചിത്രകാരന്‍ ജലീല്‍ (53) ബുധനാഴ്ച രാവിലെയോടെ മട്ടാഞ്ചേരിയില്‍ അന്തരിച്ചു. തന്റെ എട്ടാം വയസ്സില്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയ ഇദ്ദേഹത്തിന്റെ രചനകളില്‍ മിക്കതും 2015-ല്‍ ആഗസ്തില്‍ നടന്ന ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തവും സുനാമിയുമാണ്.
കൊച്ചിയിലെ ബാസ്റ്റിയണ്‍ ബംഗ്ലാവിലെ മതിലുകള്‍ വര്‍ഷങ്ങളോളം ജലീലിന്റെ കാന്‍വാസുകളായിരുന്നു. അദ്ദേഹത്തിന്റെ തെരുവ് പെയിന്റിംഗുകൾ ഏറെ പ്രശസ്തമാണ്. ചിത്രങ്ങള്‍ ഏറെയും അദ്ദേഹത്തിന്റെ യാത്രകളില്‍ പ്രചോദിതമായിരുന്നു. കൂടാതെ താന്‍ കണ്ട മനുഷ്യരുടെ വികാരങ്ങള്‍ ചിത്രീകരിക്കാനും ഈ കലാകാരന്‍ മറന്നില്ല. അന്ത്യശ്വാസം വരെ പകല്‍ മുഴുവനും ബീച്ചിനോട് ചേര്‍ന്നുള്ള തുറന്ന പണിശാലയില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ട് ഒറ്റപ്പെട്ട് ചിലരോട് മാത്രം ഇണങ്ങി ജീവിച്ചുപോന്നു. ഫോര്‍ട്ട് കൊച്ചിയിലെ മതിലുകള്‍ക്കിനി ജലീലിന്റെ സ്പര്‍ശം ഓര്‍മ്മകളില്‍ മാത്രം.
( Photo Courtesy: Mohammed Yaazi)
(Photo Courtesy: Hariharan Subrahmanian)
(Cover Image : Hariharan Subrahmanian )