Movie Review
ഷംസുദ്ദീൻ ഒ.പി.
Football is the only sport where you put people together, it doesn’t matter if you are rich, or poor, or black, or white. It is one nation. This is the beauty of football. – Pele
വിശ്രുത ഫുട്ബോളർ പെലെയുടെ വാക്യങ്ങളിലൂടെയാണ് ഈകൊച്ചുസിനിമയിലേക്കുള്ളജാലകങ്ങൾ തുറക്കപ്പെടുന്നത്.മലപ്പുറത്തെ കുടിയേറ്റ ക്രൈസ്തവ ജീവിതങ്ങളിലൂടെ സഞ്ചരിച്ച് (മലപ്പുറം സിനിമകളിൽ അത്ര ചർച്ച ചെയ്യപ്പെടാത്ത ജീവിതങ്ങൾ ) അവരുടെ പച്ചയായ ജീവിതങ്ങളെ വളരെ ചെറുദൃശ്യങ്ങൾ കൊണ്ട് അടയാളപ്പെടുത്തി, ഇതൊരു ഫുട്ബോൾസിനിമയാണോ എന്നു സംശയം ജനിപ്പിച്ച്, പതിയെ ഫുട്ബോളിന്‍റെ കളിയങ്കങ്ങളിലേക്ക് സിനിമ നമ്മളെ കൊണ്ടുപോവുന്നു.
ഒരു പന്തുണ്ടെങ്കില്‍ അതിനെ കുമ്മായവരക്കുള്ളില്‍നിര്‍ത്തി, തീരാമുഹൂര്‍ത്ത ങ്ങളിലൂടെ കൊണ്ടുപോയി, അടങ്ങാത്ത കളിയാവേശം പറയുന്നവരുണ്ടെങ്കില്‍ അതു മലപ്പുറമാകുമെന്നു പറയുന്നവരുണ്ട്. ഇവിടെയൊരുകാമ്പ്നൗ(Camp nou)പോലെ, സാന്റിയാഗോ ബെര്‍ണാബ്യൂ(Santiago bernabeu) , ഓള്‍ഡ് ട്രാഫോര്‍ഡ്(Old trafford)പോലെ ഹൃദയതാളം ക്രമീകരിക്കാന്‍ ഒരു കളിമൈതാനമില്ലെങ്കിലും എവിടെ പന്തുരുണ്ടോ അവിടെ ഒരു ഹൃദയമുണ്ടാകും.
കെട്ടിക്കൂട്ടിയ ഗാലറിക്കുമീതെനിന്ന് അവന്‍, സെവന്‍സിന്‍റെ കളിയാരാവത്തിന്‍റെ കളിയില്‍ലയിക്കുമ്പോഴും മലയാളനാട്ടിലെ കളിയഴകില്‍ ഏതൊരാഫ്രിക്കക്കാരനും അവനു ‘സുഡു’ വായിരിക്കും. ഇത്തരമൊരു സുഡുവിലൂടെ, ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ബല്ലാക്കിനെ (ആഫ്രിക്കയിലെ സൈറാ ലിയോൺ രാജ്യക്കാരനായ യുവഫുട്ബോളർ അതേ പേരിൽതന്നെയാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്.സെവന്‍സ്ഫുട്ബോളിലെ കേരളത്തില്‍ വലിയ ആരാധകരുള്ള ഫുട്ബോള്‍താരം) മുഖ്യകഥാപാത്രമാക്കി, ഫുട്‌ബോള്‍കളിയുടെ കാണാക്കയങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കുകയാണ് ‘ സോക്കര്‍ വാര്‍’ എന്ന ഹ്രസ്വചി ത്ര ത്തിലൂടെ ഒരുകൂട്ടം യുവചലച്ചിത്രപ്രവര്‍ത്തകര്‍
ആരുതടഞ്ഞുവെച്ചാലും ഒരു ഫുട്‌ബോളറുടെ പ്രതിഭ മങ്ങിപ്പോകില്ലെന്നും,അയാള്‍ പൂര്‍വ്വാധികം ശക്തിയോടെ കളിമൈതാനത്തേക്ക് ഇരമ്പിയെത്തുമെന്നും, ഈ സിനിമ കാണിച്ചുതരുന്നു. സെവന്‍സിലെ വാശിക്കൊപ്പം വാതുവയ്പ്പിന്‍റെയും, വിജയത്തിനായി എതിര്‍ടീമുകാരനെ കൂട്ടിലടച്ചാലും എങ്ങിനെയുമൊരു വിജയം നേടണം എന്നതിന്‍റെ തിടുക്കവും ചിത്രത്തിലൂടെ കാണാം. കളിമൈതാനത്തിനു വെളിയില്‍ മനുഷ്യര്‍ നടത്തിയ പല കള്ളക്കളികളും പിന്നീട് മറനീകി ലോകത്തിനു മുന്‍പിലേക്ക് എത്തിയ ചരിത്രങ്ങള്‍ നമുക്കു മുന്‍പിലുണ്ട്.അത്തരം കള്ളക്കളികളു ടെ ലോകം ഈ സിനിമയിലുടെ തുറക്കപ്പെടുന്നു.
സൂപ്പര്‍ സ്റ്റാർ മലപ്പുറത്തിന്‍റെ ആഫ്രിക്കന്‍ താരം ബല്ലാക്കിനെ മലമുകളിലേക്കു തട്ടിക്കൊണ്ടുപോയി എതിര്‍ടീമിന്‍റെ വിജയം ഉറപ്പാക്കാനാണു ശ്രമം. ഒപ്പം വാതുവയ്പ്പിലും ഏര്‍പ്പെടുന്നു. ഒടുവില്‍ രക്ഷപ്പെട്ട ബല്ലാക്ക് കാടുകള്‍ താണ്ടി കുട്ടികളുടെ കളിമൈതാനത്തിലേക്കെത്തുകയാണ്. സഹായത്തിനായി കുട്ടികളെത്തിയതോടെ അവര്‍ക്കൊപ്പം കളിയിലേര്‍പ്പെടുകയായി. അങ്ങിനെ സെവന്‍സിന്‍റെ ശ്വാസത്തെയും തുടിപ്പിനെയും അവതരിപ്പിക്കുകയാണ് ‘ സോക്കര്‍ വാര്‍’ എന്ന ഷോട്ട്മൂവി.
കാടിന്‍റെ വന്യതയും കഥപാത്രങ്ങളുടെ സ്വഭാവിക അഭിനയമുഹൂർത്തങ്ങളും ഈ ഷോട്ഫിലീമിന്‍റെ എടുത്തു പറയേണ്ട ഘടകങ്ങളാണ്. മലമുകളിലെ കുടിലിൽ ആരെയാണ് ഒളിപ്പിച്ചിരിക്കുന്നത്…? ആരുടെ രക്തമാണതിനുള്ളിൽ..? എന്ന ഉദ്വേഗജനമായ നിമിഷങ്ങൾ തിരക്കഥയിലൊരുകി കാണികളെ പിടിച്ചിരുത്തുന്നുണ്ട് സിനിമ.പ്രകൃതിയിലെ ശബ്ദങ്ങളും, ആകാംക്ഷയുയർത്തുന്ന പാശ്ചാത്തലസംഗീതവും ദൃശ്യങ്ങളിലേക്ക് കാണികളെ ആകർഷിക്കുന്നു.
മലയാളഭാഷയില്‍ നിരവധി ഫുട്‌ബോള്‍ കഥകളെഴുതിയ ഷാഹുല്‍ ഹമീദ് കെ.ടിയുടെ ‘മലമുകളിലെ മന്ത്രികക്കാലുകൾ’ എന്ന ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ചെറുകഥയെ ആസ്പദമാക്കി, മ്യാവു, സോളമന്‍റെ തേനീച്ചകള്‍ എന്നീ മുഖ്യധാരാ സിനിമകളുടെ ക്യാമറാമാന്‍ അജ്മല്‍സാബു ക്രിയേറ്റീവ് ഡയറക്ടറായി പ്രവര്‍ത്തിച്ച് റാൻസ് പ്രൊഡക്ഷൻസാണ് ഈ ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്.വിശാഖ്പുന്നക്കാട്ടിൽ എഡിറ്റിംഗും ഓഡിയോഗ്രാഫിയും നിർവ്വഹിച്ച ഈ ഹ്രസ്വസിനിമയുടെ തിരക്കഥയും സംഭാഷണവും ഷാഹുൽഹമീദ്.കെ.ടിയുടേതാണ്.സംവിധാനം സാകിർ. മലയാളം ഷോട്കട്സ്എന്ന യൂടൂബ് ചാനലിലൂടെയാണ് ഷോട്ഫിലിം പ്രേക്ഷകർക്ക് മുൻപിലേക്കെത്തിയി ട്ടുള്ളത്.മികച്ച സംവിധായകാനുള്ള ടോമി ജെകോബ്(ആസ്ത്രേലിയ) ഷോര്‍ട്ട്ഫിലിം അവാര്‍ഡും.മികച്ച കാമറാമാനുള്ള(ക്രെയേറ്റിവ് ഫിലിം ലാബ്) സ്പെഷ്യല്‍ ജൂറി അവാര്‍ഡും ഈ ഷോട്ട്മൂവി ഇതിനോടകം കരസ്ഥമാക്കി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല