യൂത്ത്‌ കോണ്‍കോഡ്‌ – ആര്‍ട്ട്‌ ഡി ടൂര്‍

0
442

അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ചുളള സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ സംഘടിപ്പിക്കുന്ന യൂത്ത്‌ കോണ്‍കോര്‍ഡ്‌ – ന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ ആര്‍ട്ട്‌ ഡി ടൂര്‍ സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി അഭിനയം, സംഗീതം, ബാന്റ്‌, ചിത്രകല തുടങ്ങിയ മേഖലകളിലെ കലാകാരന്‍മാര്‍ അടങ്ങിയ കലാ സംഘം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഏപ്രില്‍ അവസാന വാരം ആരംഭിക്കുന്ന പര്യടനം മെയ്‌ 15 ഓടെ സമാപിക്കുന്ന രൂപത്തിലാണ്‌ ക്രമീകരിച്ചിട്ടുളളത്‌.

ഈ കലാ സംഘത്തില്‍ അംഗങ്ങളാകാന്‍ താല്‍പര്യമുളള 15 നും 35 നും ഇടയ്‌ക്ക്‌ പ്രായമുളളവര്‍ പ്രസ്‌തുത മേഖലകളിലുളള പ്രാവീണ്യം, വയസ്സ്‌ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്‌ എന്നിവ അടങ്ങിയ ബയോഡേറ്റ 2018 മാര്‍ച്ച്‌ 23 നകം
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌,
സ്വാമി വിവേകാനന്ദ യൂത്ത്‌ സെന്റര്‍,
കുടപ്പനക്കുന്ന്‌ പി.ഒ,
തിരുവനന്തപുരം -43
എന്ന വിലാസത്തിലോ
ksywb@kerala.gov.in
എന്ന ഇ-മെയില്‍ മുഖേനയോ അപേക്ഷിക്കേണ്ടതാണ്‌.

വിശദവിവരങ്ങള്‍ക്ക്‌ 0471-2733139 എന്ന നമ്പരില്‍ ബന്ധപ്പെടുക.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലന ക്യാമ്പിലും 14 ദിവസം നീണ്ടു നില്‍കുന്ന പര്യടനത്തിലും പങ്കെടുക്കേണ്ടതാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here