പഴമയെ ഓര്‍മപ്പെടുത്തുമ്പോള്‍

0
526

കോഴിക്കോട്: നെല്ലിനെ പ്രധാനവിഷയമാക്കി, നഷ്ടമാകുന്ന പാരമ്പര്യവും അതുണ്ടാക്കുന്ന മാറ്റങ്ങളും അടയാളപ്പെടുത്തുകയാണ് അഖില്‍ മോഹന്‍. എറണാകുളം സ്വദേശിയായ അഖില്‍, തൃപ്പൂണിത്തുറ
ആര്‍എല്‍വി ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നാണ് ചിത്രകല പഠിച്ചത്. പാരമ്പര്യമായി നെല്‍ക്കൃഷി ചെയ്യുന്ന കുടുംബത്തില്‍ നിന്നും വരുന്ന അഖില്‍ തന്റെ ചിത്ര പ്രദര്‍ശനത്തിന് ‘വെന്‍ തിങ്‌സ് ബികം തോട്ടസ്’ എന്നു പേരിട്ടിരിക്കുന്നു.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

നെല്‍ക്കൃഷിക്ക് നിലം അളക്കുന്ന ഞവരി, നെല്ല് അളക്കുന്ന കൊട്ട, വൈക്കോല്‍ എന്നിങ്ങനെ പഴമയെ അടയാളപ്പെടുത്തുന്നതാണ് അഖിലിന്റെ ചിത്ര പ്രദര്‍ശനം. കേരള ലളിതകലാ അക്കാദമിയുടെ ഗ്രാന്റോടെ നടത്തുന്ന പ്രദര്‍ശനം ഏഴുവരെ നീളും.

LEAVE A REPLY

Please enter your comment!
Please enter your name here