കോഴിക്കോട്: കാഴ്ച്ചയുടെയും കാഴ്ച്ചയ്ക്കപ്പുറത്തുള്ളതുമായ നിമിഷങ്ങളെ കാന്‍വാസിലേക്കെത്തിച്ച് വിസ്മയം തീര്‍ക്കാനൊരുങ്ങുകയാണ് ഷിനോദ് അക്കാരപ്പറമ്പില്‍. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വെച്ച് ഡിസംബര്‍ 27ന് എഴുത്തുകാരനും ചിത്രകാരനുമായ പോള്‍ കല്ലാനോട് ഷിനോദിന്റെ ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. മുന്നൂറ്റിയിരുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോ. ഷാജു നെല്ലായി, ഷാജി അപ്പുക്കുട്ടന്‍, പി. സുധാകരന്‍, രവീന്ദ്രന്‍ കുന്ദമംഗലം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഡിസംബര്‍ 30ന് പ്രദര്‍ശനം സമാപിക്കും.