കോഴിക്കോട്: പൊയില്‍ക്കാവ് യു. പി. സ്‌കൂള്‍ നിറക്കൂട്ടം ചിത്രകലാ ക്ലബ് സായനയുടെ ചിത്രപ്രദര്‍ശനമൊരുക്കുന്നു. ഒക്ടോബര്‍ 24ന് 11 മണിക്ക് സ്‌കൂളിലെ ചിത്രപ്പുര ആര്‍ട്ട് ഗാലറിയില്‍ വെച്ചാണ് പ്രദര്‍ശനമൊരുക്കുന്നത്. പ്രശസ്ത ചിത്രകാരന്‍ അബ്ദുള്‍റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചെറിയായത്ത് ശ്രീജിത്ത് ബിസ്മ ദമ്പതികളുടെ മകളാണ് സായന.