കാളിദാസ് ജയറാമിനൊപ്പം ‘ജോര്‍ജെ’ത്തുന്നു: ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ന്റെ ട്രെയിലര്‍ കാണാം

0
337

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രം ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കാളിദാസ് ജയറാം അര്‍ജന്റീന ആരാധകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. കരിക്ക് ഫെയിം അനുവാണ് (ജോര്‍ജ്) ചിത്രത്തില്‍ ബ്രസീല്‍ ആരാധകനായെത്തുന്നത്.

അശോകന്‍ ചെരുവിലിന്റെ ഇതേ പേരിലുള്ള കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംഗീതം ഗോപി സുന്ദറാണ്. രണദിവെയാണ് ഛായാഗ്രഹണം. ജോണ്‍ മന്ത്രിക്കലും മിഥുനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ഛന്‍ രണ്ടാം ഭാഗം, ജയസൂര്യയെ നായകനാക്കി ഗര്‍ബോ പീറ്റര്‍ എന്നീ ചിത്രങ്ങളും മിഥുന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here