ഹിന്ദി ഗവേഷണ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

0
184

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് ഡോക്ടറേറ്റ് ഡിഗ്രി ലഭിച്ച് ഏറ്റവും മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. എന്‍ ചന്ദ്രശേഖരന്‍ നായര്‍ ഹിന്ദി ഗവേഷണ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

50,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2023 വര്‍ഷത്തേക്കുള്ള പുരസ്‌കാരത്തിന് 2020 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31നും ഇടയില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം ലഭിച്ച ഹിന്ദി ഗവേഷണ പ്രബന്ധങ്ങള്‍ അയക്കാം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രബന്ധത്തിന് ഡോ. എന്‍. ചന്ദ്രശേഖരന്‍ നായരുടെ 101-ാം ജന്മദിനത്തില്‍ കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 43-ാം വാര്‍ഷിക സമ്മേളനത്തില്‍ വച്ച് പുരസ്‌കാരം നല്‍കും. ഗവേഷണ പ്രബന്ധത്തിന്റെ ഒരു കോപ്പിയും ബയോഡാറ്റയും സെപ്തംബര്‍ 30നു മുമ്പ് പ്രൊഫ. എസ്. തങ്കമണിഅമ്മ, ചെയര്‍ പേഴ്‌സണ്‍, കേരള ഹിന്ദി സാഹിത്യ അക്കാദമി, മണിമന്ദിരം, എംജിആര്‍എ21, ആനയറ, തിരുവനന്തപുരം 695029 എന്ന വിലാസത്തില്‍ അയക്കണം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here