കവിത
അനു.വി
വീടിൻ്റെ അതിര് കാടാണ്
പോക്കുവെയിലാറുമ്പോളിടക്കൊക്കെ
കാടിനെ നോക്കി നിൽക്കാറുണ്ടുഞാൻ
വീട്ടതിരിനുള്ളിൽ!
വീടിന് നാലതിരുകളുണ്ട്
അതിലേറെ അരുതുകളും
അതിരുകൾക്കും അരുതുകൾക്കുമിടയിൽ
വിങ്ങി വിങ്ങി ഞാനൊരിക്കൽവീട്ടതിരുതുരന്നു.
കാടിൻ്റെ അതിരുകൾ തേടിനടന്നു.
നടന്നു നടന്നു ഞാൻ ഇരുന്നു, കിടന്നുമറിഞ്ഞു.
കൈനീട്ടി കാട്ടു വള്ളിക്കൾ തൊട്ടു
ഏന്തിയിട്ടെത്താത്തവ
ചാടിപ്പറിച്ചൂ.. കൂവിവിളിച്ചു.
അലറിക്കരഞ്ഞൂ… പൊട്ടിച്ചിരിച്ചൂ..
ഒടുവിൽ കാടിൻ്റെ ഉള്ളറയിൽ
മലർന്ന് കെടന്ന് മുകളിലേക്ക് നോക്കി
പിന്നീട് എനിക്ക് ചുറ്റുമൊന്ന് നോക്കി
അതേ.. കാടിനതിരില്ല! അരുതുകളും
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.