അന്നൂരില്‍ ഗാന്ധി സമൃതി സദസ്സ്

0
551

അന്നൂര്‍: സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിക്കുന്നു. നവംബര്‍ 3ന് വൈകിട്ട് 5മണിയ്ക്ക് കെ.പി സ്മാരക ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഡോ. എം.പി മത്തായി ‘മത തീവ്രവാദവും ഗാന്ധിയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തനത്തിനുള്ള കുഞ്ഞിരാമന്‍ വക്കീല്‍ പുരസ്‌കാരം നേടിയ ഗ്രന്ഥശാല പ്രവര്‍ത്തകന്‍ എ.കെ.പി നാരായണനെയും ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സര്‍ഗ്ഗോത്സവത്തില്‍ കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയ വി.പി മിഴിയെയും ചടങ്ങില്‍ അനുമോദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here