ഹെലനായി ബേബി മോൾ

0
153

കൊച്ചി: തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെന്നെ ഓർമ്മയില്ലേ? കുമ്പളങ്ങി നൈറ്റ്‌സിലെ നമ്മുടെ ബേബി മോൾ! ബേബി മോള്‍ ഇനി ഹെലനാണ്. ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ശ്രീനിവാസന്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാത്തുക്കുട്ടി സേവ്യർ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.
വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും.
സംവിധായകനൊപ്പം ആല്‍ഫ്രെഡ് കുര്യന്‍ ജോസഫും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. നാളെ മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here