മരുഭൂ മഴ

0
271
athmaonline-aneesha-p-marbhoomazha-wp

കവിത

അനീഷ പി

ബാൽക്കണിയിൽ നിന്ന്
മഴ കാണുന്നുണ്ട്
ഫ്ളാറ്റിലെ കുട്ടി.
മഴയെ കട്ടോണ്ടു പോകാൻ
നെഞ്ചിടിച്ചു പതുങ്ങുന്നുണ്ട്,
താഴെ
കോൺക്രീറ്റു വൃത്തികൾക്കിടയിൽ
ഒളിച്ചു വളർന്ന
പേരറിയാച്ചെടി..

അകത്ത്
മുഷിഞ്ഞുറങ്ങുന്നു..
മരത്തിലേക്കും
മനുഷ്യരിലേക്കുമുള്ള
മഴപ്പെയ്ത്തുകളിൽ
നിന്ന്
മനസ്സടർത്തിയെടുത്ത
രണ്ടു പേർ..

ബാൽക്കണിയിൽ
വെയില് തൊട്ടു
നോക്കുന്നുണ്ടിപ്പോൾ
കുട്ടി..

മഴയെ കട്ടോണ്ടു
പോയിക്കാണും
മരുഭൂമിച്ചെടി…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here