ടൊവിനോ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

0
414
Tovino Thomas Malayalam Movie And The Oscar Goes To

പുതുവര്‍ഷത്തില്‍ ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു’വിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൊവിനോ റിലീസ് ചെയ്തത്. ‘ആദാമിന്റെ മകന്‍ അബു’, ‘കുഞ്ഞനനന്തന്റെ കട’, ‘പത്തേമാരി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് സസംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു’.

Unveiling the first look of my new movie #AndTheOscarGoesTo.. directed by Salim Ahamed :)

Posted by Tovino Thomas on Monday, December 31, 2018

സിദ്ധിഖ്, ലാല്‍, ശ്രീനിവാസന്‍, സലീംകുമാര്‍, സെറീന വാഹബ് എന്നിവര്‍ക്കൊപ്പം അപ്പാനി ശരത്തും പ്രധാനവേഷത്തിലെത്തുന്നു. അലെന്‍ഡ് മീഡിയ, കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ മധു അമ്പാട്ട് നിര്‍വ്വഹിക്കും.

ഒരു കുപ്രസിദ്ധ പയ്യനുശേഷം അനു സിത്താര ടൊവിനോയുടെ നായികയായിയെത്തുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്. സംഗീതം ബിജിപാല്‍.

LEAVE A REPLY

Please enter your comment!
Please enter your name here