ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

0
163

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി (62) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലെ മുന്‍നിര നായികമാര്‍ക്കടക്കം ഒട്ടനവധി നടിമാര്‍ക്ക് ആനന്ദവല്ലി ശബ്ദം നല്‍കിയിട്ടുണ്ട്.

‘ഏണിപ്പടികള്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ആനന്ദവല്ലി 1974-ല്‍ രാജശ്രീക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിങ് രംഗത്തേക്കെത്തുന്നത്. 1992-ല്‍ പുറത്തിറങ്ങിയ ‘ആധാരം’ എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാനപുരസ്‌കാരം ആനന്ദവല്ലിയെ തേടിയെത്തി.

മൂവായിരത്തിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ച ആനന്ദവല്ലി നാലു പതിറ്റാണ്ടിലേറെയായി കലാലോകത്തെ സജീവ സാന്നിധ്യമായിരുന്നു. നാടകള്‍ക്കുപുറമേ സിനിമയിലും സീരിയലുകളിലുമെല്ലാം ആനനന്ദവല്ലി അഭിനയിച്ചിരുന്നു.

ചലച്ചിത്ര സംവിധായകനായ ദീപന്‍ മകനാണ്. വൃക്കരോഗത്തെ തുടര്‍ന്ന് 2017-ല്‍ ദീപന്‍ അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here