അലിഗഢ് മുസ്ലിം സർവ്വകലാശാലയ്ക്ക് കീഴിലുള്ള റസിഡൻഷ്യൽ കോച്ചിംഗ് അക്കാദമിയിൽ സൗജന്യ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു.
2019ൽ സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് പ്രിലിംസ് കം മെയിൻസ് പരിശീലനം സൗജന്യമായി നൽകും. ന്യൂനപക്ഷ വിഭാഗം, എസ്.സി, എസ്.ടി, വനിത ഉദ്യോഗാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം.
കേരളത്തിൽ മലപ്പുറം അടക്കം അഞ്ച് കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 26 ന് പ്രവേശന പരീക്ഷ നടക്കും. സൗജന്യ പരിശീലനത്തിന് പുറമെ തിരഞ്ഞെടുക്കുന്നവർക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം അക്കാദമി ഒരുക്കും.
ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓഗസ്റ്റ് 11 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക: https://www.amu.ac.in
The way to prosperity without a situation even when it is capable of rebuilding