അമ്മച്ചി കൂട്ടിലെ പ്രണയകാലം

0
194

മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയേയും മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  “അമ്മച്ചി കൂട്ടിലെ പ്രണയകാലം”.
നവ ദമ്പതികളായ സത്താറും സമീനയും നായികാ നായകന്മാരാവുന്ന ഈ ചിത്രത്തിന്റെ പൂജ കര്‍മ്മം പള്ളുരുത്തി, പെരുമ്പടുപ്പ് സെന്റ് ജൂലിയാനാസ് പബ്ലിക്ക് സ്ക്കൂളില്‍ വെച്ച് നിര്‍വ്വഹിച്ചു. കവിയൂര്‍ പൊന്നമ്മ നിലവിളക്കിലെ ആദ്യതിരി തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
ബെെജു എഴുപുന്ന, ഏലിയാസ് ബാവ, സഹില്‍, വിജു കൊടുങ്ങല്ലൂര്‍, സജി നെപ്പോളിയന്‍, രതീഷ് ഷാരൂണ്‍, ഗോപാല്‍ജീ, പ്രീജ തുടങ്ങിയവരാണ് മറ്റു പ്രമുഖര്‍.
ധ്യാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകുമാര്‍, കൊച്ചിന്‍ മെഹന്‍ദി ഫിലിം കമ്പനിയുടെ ബാനറില്‍ റഷീദ് പള്ളുരുത്തിയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ശശി രാമകൃഷ്ണ നിര്‍വ്വഹിക്കുന്നു. റഷീദ് പള്ളുരുത്തി, കെ അക്ഷയ കുമാര്‍ എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താര സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷെെജു ജോസഫ്, കല-ശ്രീകുമാര്‍ പൂച്ചാക്കല്‍, മേക്കപ്പ്-സുധാകരന്‍ പെരുമ്പാവൂര്‍, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, പരസ്യകല – ധര്‍മ്മരാജ് പുല്ലേപ്പടി, എഡിറ്റര്‍ – അസീബ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് തോമസ്സ്, പ്രൊഡക്ഷന്‍ കോ-വി കെ മനോജ് കുമാര്‍, പ്രൊഡക്ഷന്‍ ഡിസെെന്‍ – അനൂപ് ഇടയക്കുന്നം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ബിജോയ് ജോര്‍ജ്ജ്, വാര്‍ത്ത പ്രചരണം – എ എസ് ദിനേശ്.



LEAVE A REPLY

Please enter your comment!
Please enter your name here